എന്നാൽ +2 ആയപ്പോൾ ഞങ്ങളുടെ പ്രേമം പൊട്ടി… അതും വെറുമൊരു തെറ്റിദ്ധാരണയുടെ പുറത്ത്, എന്നെ ഇഷ്ട്ടമല്ലന്ന് അവൾ തീർത്തും പറഞ്ഞു…
പിന്നെഞാൻ വിടുവൊ… അവൾക്കുള്ള പണി എങ്ങനെ കൊടുക്കാം എന്ന ചിന്ത മാത്രമായിരുന്നു എന്റെയുള്ളിൽ ..
അങ്ങനെ പണി കൊടുത്ത് പണി കൊടുത്ത് അവസാനം ഒരു മുട്ടൻ പണി ഞാനവൾക്ക് കൊടുത്തു..
ഒരു ഒന്നൊന്നര പണി….
ആ പണിയോടുകൂടി അവൾ പടുത്തം നിർത്തി നാടുവിട്ടു…
ഞാനും പടുത്തം നിർത്തി ഊമ്പിതെറ്റി..
——-
സത്യത്തിൽ അതിന്റെ കലിപ്പാണ് അവൾക്കെന്നോട്..
(കാര്യങ്ങളൊന്നും ആർക്കും വ്യക്തമായില്ല അല്ലെ..??? സ്കൂൾ ലൈഫൊക്കെ വിശദമായിട്ട് ഞാൻ പിന്നെ പറയാം…… ഒരുപാട് ചോദ്യങ്ങളുടെ ഉത്തരം എനിക്കും അവിടുന്ന് കിട്ടാനുണ്ട്)🔺
******************
അവളുടെ സൗന്ദര്യവും ആസ്വദിച്ച് വണ്ടിയിൽ ചാരിയങ്ങനെ നിൽക്കുമ്പഴാണ് പെട്ടന്ന് അവളുടെ നോട്ടം എന്നിലേക്ക് തിരിഞ്ഞത്…. ആ നിമിഷം ഞാൻ നോട്ടം മാറ്റി പതിയെ വണ്ടിയുടെ സൈഡിലേക്ക് മാറി—- അവളുടെ ആ നോട്ടം വരുമ്പോൾ എന്തോ ഒരു വല്ലാത്ത ഭാരം നെഞ്ചിലേക്ക് അടിയുന്നതുപോലെ ഒരു തോന്നൽ…. എന്തായാലും തീരുമാനമെടുത്ത കാര്യത്തിൽ മാറ്റമൊന്നും വരുത്താൻ ഞാൻ ഉദ്ദേശിച്ചിരുന്നില്ല…. മനീഷിനെ വിളിച്ച് കാര്യങ്ങൾ ഒന്നൂടെ ഉറപ്പ് വരുത്തിയേക്കാം എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് ഞാൻ വീണ്ടും ഫോൺ കയ്യിലേക്കെടുത്തതും..
““അപ്പുവേട്ട അവര് ഇറങ്ങാൻ റെഡിയായിട്ടൊ””” എന്റെ അടുത്തേക്കുവന്ന അനിത പറഞ്ഞു.
““എന്ന അവരോട് ഇറങ്ങാൻ പറ പോയേക്കാം”” ഞാൻ മറുപടി പറഞ്ഞു..