അതേസമയം പാതി ഉയർത്തിപിടിച്ച സിമന്റ്കട്ട നിലത്തേക്കിട്ട ഞാൻ കൈരണ്ടും തട്ടിതൂത്തുകൊണ്ട് വണ്ടിയുടെ ഫ്രണ്ടിലേക്ക് നീങ്ങി നിന്നു,,,
ആ സമയം എത്ര നിയന്ത്രിച്ച് നിർത്താൻ ശ്രെമിച്ചിട്ടും അനുസരിക്കാത്ത എന്റെ കണ്ണുകൾ സിറ്റൗട്ടിലെ സ്ലാബിലിരുന്ന് കൂട്ടുകാരികളോട് സംസാരിക്കുന്ന മിത്രയുടെ നേരെ നീണ്ടു..
““എന്റെ പൊന്നൊ”” ആ ഒറ്റ നോട്ടത്തിൽ ഞാൻപോലുമറിയാതെ എന്റെ വായിൽ നിന്നും ആ രണ്ട് വാക്ക് പുറത്തേക്ക് വീണുപോയി—-
ഒട്ടും പ്രതീക്ഷിക്കാതെ അവളേയിവിടെ കണ്ടപ്പോൾ ആ ഞെട്ടലിൽ അവളുടെ ആ സൗന്ദര്യം എന്റെ കാണുകളിൽ തെളിഞ്ഞിരുന്നില്ല,,, എന്നാലിപ്പോൾ അവളുടെ ആ സൗന്ദര്യം മാത്രമാണ് എന്റെ കണ്ണുകളിൽ നിറഞ്ഞ് നിൽക്കുന്നത്… ഈ കഴിഞ്ഞ 8 വർഷംങ്കൊണ്ട് അവളുടെ സൗന്ദര്യം കൂടിയതല്ലാതെ ഒരു പൊടിക്കുപോലും കുറഞ്ഞിട്ടില്ല എന്നെനിക്ക് തോന്നി—
കുറ്റബോധവും ഭയവുംകാരണം ഒന്ന് നോക്കാൻ മടിച്ച ആ മുഖത്തുനിന്നും ഇപ്പോളെനിക്ക് കണ്ണെടുക്കാൻ കഴിയുന്നുണ്ടായിരുന്നില്ല
****
അഞ്ചേകാലടിയോളം ഉയരംവരുന്ന ശില്പാകൃതിയിലുള്ള മിത്രയുടെ മിനുസ്സമാർന്ന ശരീരത്തിൽ– വിരിഞ്ഞുനിൽക്കുന്ന അവളുടെ ആ വലിയ മാറിടങ്ങളും വടിവൊത്ത അരക്കെട്ടുമാണ് ആ മേനിയഴകിന്റെ എടുപ്പും, സൗന്ദര്യവും——-
കണ്ടാൽ ആരുമൊന്ന് നോക്കി നിന്നുപോകുന്ന ശരീര സൗന്ദര്യത്തിന്റെ സ്ത്രീരൂപം..
ഗോൾഡൻ കരയുള്ള പിങ്ക് സാരിയും ഗോൾഡൻ വൈറ്റ് നിറത്തിലെ ബ്ലൗസുമാണ് ഇപ്പോൾ അവളുടെ വേഷം… ആ വേഷം ഗോതമ്പിന്റെ നിറമുള്ള അവളുടെ ശരീരത്തിന് നന്നായി ഇണങ്ങുന്നുണ്ടായിരുന്നു… കരിയെഴുതിയ പീലികണ്ണുകളും, ഉയർന്നുതഴുന്ന കട്ടിയുള്ള പുരികങ്ങളും, ചിരിക്കുമ്പോൾ താമരപോലെ വിടർന്നുവരുന്ന ചെഞ്ചുണ്ടുകളുമാണ് ആവളുടെ മുഖസൗന്ദര്യത്തിന്റെ മാറ്റ് കൂട്ടുന്നത്…. അരക്കെട്ടുവരെയുള്ള മുടി സാധാരണ ഗതിയിൽ പിന്നിലേക്കിട്ട് മുടിയിഴകൾക്കൊണ്ടുതന്നെ കേട്ടി നിർത്തിയിരിക്കുന്നു, ആ മുടികെട്ടിൽ വാടിതളർന്ന ഒരു തുളസികതിരും… സ്വർണ്ണപോലെ വെട്ടിത്തിളങ്ങുന്ന അവളുടെ സൗന്ദര്യത്തിന് കൂട്ടായി കഴുത്തിൽ പറ്റിചേർന്ന് കിടക്കുന്ന ഒരു ഗോൾഡൻ നെക്ലസ്സും, കാതിൽ വലിയ രണ്ട് കമ്മലും, നെറ്റിയിൽ വെള്ള മുത്തുപിടിപ്പിച്ച ഒരു ചെറിയ വട്ടപൊട്ടും….
****
ആ ആറേഴ് പെൺകുട്ടികളുടെ ഇടയിൽ അവൾമാത്രമങ്ങനെ വെട്ടിതിളങ്ങി ജ്വലിച്ചുനിന്നു…. ആളെ മയക്കുന്ന അവളുടെ ആ സൗന്ദര്യത്തിൽ ലയിച്ചങ്ങനെ നിന്നപ്പോൾ എന്റെ ശരീരത്തിൽ ഒരു കുളിരനുഭവപ്പെടുന്നത് ഞാനറിഞ്ഞു…