ഗൗരവം വിടാതെയുള്ള എന്റെ ആ സംസാരം കേട്ട് സ്വല്പനേരം എന്റെ മുഖത്തേക്കുതന്നെ തുറിച്ച് നോക്കിനിന്ന അനഘ എന്റെ അടുത്തേക്കുവന്ന് എന്നോടുചേർന്ന് എന്റടുത്തിരുന്നു..
““നിനക്കിപ്പൊ ശെരിക്കും എന്ത അറിയണ്ടെ”” അവളും സ്വല്പം കാര്യമായിട്ടുതന്നെ എന്നോട് ചോദിച്ചു..
““ഞാനും അവളും നേരത്തെ ഒരുമിച്ച് പഠിച്ചതാണെന്ന് നിനക്ക് അറിയാരുന്നൊ”” ഞാൻ ചോദിച്ചു..
““അതാണൊ നിന്റെ പ്രശ്നം.? എങ്കിൽ കേട്ടൊ…
എന്ന് പറഞ്ഞുകൊണ്ട് അവൾ തുടർന്നു..
““അനിതയുടെ ഫ്രണ്ട്സാണ് ജീൻസും ടോപ്പുമിട്ട് അകത്തുനിൽക്കുന്ന ആ രണ്ട് പെൺകുട്ടികൾ, അതിൽ ഒരാളുടെ സ്വന്തം ചേച്ചിയാണ് കൂട്ടത്തിൽ ചുരിദാരിട്ട ആ പെൺകുട്ടി, അവളുടെ പേര് അഞ്ചു…. ആ അഞ്ജുവിന്റെ കൂട്ടുകാരിയാണ് മിത്ര,,,, ഇവിടെ വരുന്നതുവരെ അവളുടെ പേര് മിത്ര എന്നാണെന്ന് എനിക്ക് അറിയില്ലായിരുന്നു.. അഞ്ജുവിന്റെ കൂട്ടുകാരി അത്രേ ഉണ്ടായിരുന്നുള്ളു.. ഞങ്ങൾ പരിചയപെട്ടപ്പോഴാണ് അവളുടെ പേര് മിത്ര എന്നാണെന്നും അവളും നീയും കാവാലത്ത് ഒരുമിച്ച് പഠിച്ചതാണെന്നുമൊക്കെ ഞാൻ അറിയുന്നത്… ആ സമയം അവളുടെ കാര്യം നിന്നോടുപറയാൻ ഞാൻ ഫോണെടുത്തപ്പോൾ അവളാണ് പറഞ്ഞത് ഇപ്പൊ പറയണ്ട നീവരുമ്പോൾ നിനക്കൊരു സ്സർപ്രൈസ് കൊടുക്കാമെന്ന്, അതുകൊണ്ട നീവന്നപ്പൊ ഞാൻ അവളുടെ കാര്യം നിന്നിൽ നിന്നും മറച്ചുപിടിച്ചത്.. മനസ്സിലായൊ”””
അനഘ പറഞ്ഞതുകേട്ട് സത്യത്തിൽ എനിക്കൊരു ആശ്വാസം തോന്നി.. മിത്ര ഇവളോട് പഴേ കാര്യങ്ങളൊന്നും പറഞ്ഞില്ലല്ലൊ എന്ന ആശ്വാസം.. എങ്കിലും അത് ഒന്നൂടെ ഉറപ്പിക്കാനായിട്ട് ഞാൻ വീണ്ടും അവളോട് ചോദിച്ചു.