ബിൻസി തന്നിൽ നിന്നും എന്തോ ഒളിപ്പിക്കുന്നതായി ഹിരണിനു തോന്നി. കൈ എത്തിച്ചു അവൻ ബിൻസിയുടെ കവിളിൽ കൈ ചേർത്ത് അവളുടെ മുഖം തന്റെ നേർക്കു തിരിച്ചു.
എന്താ എന്തു പറ്റി… എന്നതാ ഇച്ചെയ്ക്കൂ ഒരു ടെൻഷൻ പോലെ. പപ്പയുമായി വഴക്ക് കൂടിയോ….
ഏയ് ഇല്ല ഒ.. ഒന്നുമില്ല.. നിനക്ക് തോന്നുന്നത…
ഞാൻ ഇന്നും ഇന്നലെയും ഒന്നുവല്ല ഇച്ചേയിയെ കാണാൻ തുടങ്ങിയത്. കള്ളം പറഞ്ഞാൽ എനിക്ക് മനസിലാവും…
ഇല്ല നിനക്ക് വെറുതെ തോന്നുന്നത…
അല്ല… അങ്ങോട്ട് പോയ ആളല്ല തിരിച്ചു വന്നപ്പോ.. ആകെ മാറിയിട്ടുണ്ട്.. എന്തോ കാരണം ഉണ്ട്.. എന്താണെന്നു പറ…
ഒന്നുമില്ലെന്ന് പറഞ്ഞില്ലേ…
ബിൻസി അല്പം ഉച്ചത്തിൽ അത് പറഞ്ഞു.
ഓഹ് എന്നോട് പറയാൻ പറ്റാത്തത് ആവും അല്ലെ.. എന്നാൽ പറയണ്ട.. ഞാൻ പോകുവാ..
ഡോർ തുറന്നു ഇറങ്ങാൻ ഭവിച്ച അവനെ ബിൻസി കൈയിൽ പിടിച്ചു നിർത്തു തടഞ്ഞു
ഹിരൺ ….
പേരെടുത്തു ഇച്ചേയി വിളിക്കണം എന്നുണ്ടെങ്കിൽ ഒന്നുകിൽ തന്നോട് അത്രയും ദേഷ്യം ഉണ്ടാകണം അല്ല എങ്കിൽ അത്രയും പ്രാധാന്യം ഉള്ള വിഷയം എന്തോ തന്നോട് പറയാൻ ഉണ്ട്. അല്ലാതെ ഒരിക്കൽ പോലും തന്നെ പേരെടുത്തു വിളിച്ചിട്ടില്ല.
കാര്യം എന്തെന്ന് അറിയാനുള്ള വ്യഗ്രതയും അത് അറിയാത്തതിന്റെ അംഗലാപ്പും എല്ലാം കൊണ്ട് ഹിരണിന്റെ നെഞ്ചിടിപ്പു വർദ്ധിച്ചു.
തിരികെ കാറിനുള്ളിൽ ഇരുന്നു അവൻ ബിൻസിയുടെ മുഖത്തേയ്ക്ക് കണ്ണെടുക്കാതെ നോക്കി.
ഞാൻ ചോദിക്കുന്നത് കൊണ്ട് നിനക്ക് ഒന്നും തോന്നരുത്…..
ഇച്ചേയി പേടിപ്പിക്കാതെ കാര്യം എന്നാന്നു വച്ച പറ…..