അമ്മേ ഇത്… ഇത്.. മോനൂട്ടൻ തന്നെ ആണോ..
അവനാണോ എന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല ഇച്ചു. അല്ല എന്ന് അവൻ പറഞ്ഞാൽ നമ്മൾ മാത്രേ അത് വിശ്വസിക്കൂ. അവിടെ കൂടിയ ആളുകൾ ഇത് കൂടി കാണിച്ചപ്പോൾ പിന്നെ അവര് പറയുന്നതൊക്കെ അനുസരിക്കാൻ മാത്രേ എനിക്കും ഏട്ടത്തിക്കും കഴിയുമായിരുന്നുള്ളൂ…
അമ്മച്ചി പറഞ്ഞു നിർത്തിയ കാര്യങ്ങളിൽ അവരുടെ നിസ്സഹായതയുടെ എല്ലാ ഭാവങ്ങളും തെളിഞ്ഞു നിന്നു.
അൽപ സമയം കൂടി അമ്മയുടെ അടുത്ത് ഇരുന്ന ബിൻസിയുടെ കാലുകൾ അവൾ പോലുമറിയാതെ പുറത്തേയ്ക്ക് ചലിച്ചു.
മിഴിനീർ വറ്റി തേജസ് ഒഴിഞ്ഞു വാടി തളർന്ന മുഖത്തോടെ ആൻസി ബിൻസി നടന്നകലുന്നത് നോക്കി ഇരുന്നു.
കാറിനുള്ളിൽ കയറി ഡ്രൈവിങ് സീറ്റിൽ ഇരുന്നു ബിൻസി ഹിറാണിനെ മുഖംത്തേയ്ക്ക് ഒന്ന് പാളി നോക്കി.
വിൻഡോ ഗ്ലാസിൽ തല ചായ്ച്ചു കണ്ണടച്ച് കിടക്കുന്ന തന്റെ മോനൂട്ടന്റെ മുഖത്തു നിഷ്കളങ്കത മാത്രമേ അവൾക്കു കാണാൻ കഴിഞ്ഞൊള്ളൂ.
മോനൂട്ടനെ വിശ്വസിക്കണോ അതോ താൻ കണ്ട കാഴ്ചകളിൽ വിശ്വസിക്കണോ. അതൊരു ചോദ്യചിഹ്നമായി അവളിൽ പുകഞ്ഞു തുടങ്ങി
സ്റ്റീയറിങ് വീലിൽ പിടിച്ചിരുന്ന കൈകളിൽ എവിടെ നിന്നോ ഒരു വിറയൽ കടന്നു കൂടി. മൂക്കിന് തുമ്പിൽ വിയർപ്പു തുള്ളികൾ കിനിഞ്ഞു തുടങ്ങി. പേരറിയാത്ത എന്തോ ഒരു ആധി അവളിൽ ഉടലെടുത്തു
ഒരു വേള വീണ്ടും ഹിരണിനെ പാളി നോക്കിയപ്പോൾ അവൻ തന്നെ കണ്ണെടുക്കാതെ നോക്കി നില്കുന്നു. തന്റെ മുഖത്തെ ഭവമാറ്റം തിരിച്ചറിയാതിരിക്കാൻ ബിൻസി അവനിൽ നിന്നും മുഖം വെട്ടിച്ചു ഒഴിഞ്ഞു മാറി. ഹിരണിന്റെ ഭാവം എന്തെന്നറിയാൻ അവൾ ഒന്നുകൂടി പാളി നോക്കി. അപ്പോളും അവൻ അവളെ തന്നെ കണ്ണെടുക്കാതെ നോക്കിയിരിക്കുന്നത് കണ്ടു ബിൻസി വെപ്രാളത്തിൽ വീണ്ടും തലവെട്ടിച്ചു മുന്നിലേക്ക് നോക്കിയിരുന്നു.