പപ്പയോടു കയർത്തു സംസാരിച്ചതിന്റെ വിഷമത്തിൽ ബിൻസി വീണ്ടും ആൻസിയ്ക്കരികിൽ ഇരുന്നു കണ്ണീർ വാർത്തു.
പപ്പയുടെ അല്ല രവിയേട്ടന്റെ ആഗ്രഹം ആയിരുന്നു മക്കള് രണ്ട് പേരും ഒരുമിച്ചു ജീവിക്കണം എന്നും ഒരിക്കലും ഈ കുടുംബങ്ങൾ തമ്മിൽ പിരിയരുത് എന്നും. അത് ശെരിയാണ് എന്ന് ഞങ്ങൾക്കും തോന്നി. പക്ഷെ അതിന്റെ പേരില് റിൻസിയേയോ മോനോട്ടനെയോ ബുദ്ധിമുട്ടിച്ചില്ല ഇതുവരെ…ഇങ്ങനെ ഒരു ആഗ്രഹം ഞങ്ങൾക്ക് ഉണ്ടെന്നു പോലും പറഞ്ഞിട്ടും ഇല്ല.അവരുടെ മനസ്സറിയാൻ ശ്രെമിച്ചപ്പോളൊക്കെ ഞങ്ങൾ തെറ്റായി കാണുന്നു എന്നാണ് അവര് ചിന്തിച്ചത്. ഒരു പക്ഷെ ഞങ്ങളെക്കാൾ ഈ കാര്യം എളുപ്പത്തിൽ മനസിലാക്കാൻ നിനക്ക് കഴിയുന്നത് കൊണ്ടാണ് എല്ലാം നിന്നോടും സിബി മോനോടും പറഞ്ഞതും…..
അമ്മച്ചി പറയുന്നതെല്ലാം ശാന്തമായ മനസോടെ മറുപടി ഒന്നും പറയാതെ അവൾ കേട്ടിരുന്നു.
മോനൂട്ടന്റെ പെണ്ണായി ആര് തന്നെ വന്നാലും അവളും ഞങ്ങളുടെ മോളു തന്നെയാ. അങ്ങനെയേ ഞങ്ങൾക്ക് കാണാൻ പറ്റു. അത് റിൻസി ആയിരുന്നെങ്കിൽ കൂടുതൽ സന്തോഷം അത്രേ ഉള്ളു.പക്ഷെ ഇങ്ങനെ ഒന്നും ആരും പ്രതീക്ഷിചില്ല….
അതിനു അവൻ ഒരു തെറ്റും ചെയ്തില്ലല്ലോ.. എല്ലാവരും കൂടി ചതിച്ചതല്ലേ. അതിനു നിങ്ങളും കൂട്ട് നിന്നില്ലേ…
ആൻസി അതിനു മറുപടി ഒന്നും പറഞ്ഞില്ല. മുന്നിൽ ഇരുന്ന ഫോൺ എടുത്തു ഒരു വീഡിയോ പ്ലേ ആക്കി ബിൻസിയുടെ കയ്യിൽ കൊടുത്തു.
ഇതിപ്പോ എന്താ എന്ന ഭാവത്തിൽ നോക്കിയിരുന്ന ബിൻസിയുടെ മുഖത്തു പല ഭാവങ്ങളും വിരിഞ്ഞു. കണ്ട കാഴ്ചകൾ ഒന്നും തന്നെ വിശ്വസിക്കാനാവാതെ അവൾ അമ്മയിലേക്ക് നോട്ടമെറിഞ്ഞു.