അന്ന് വൈകിട്ടവൻ നടന്നുപോകുന്നത് കണ്ടെങ്കിലും പ്രിൻസി അവനെ കാറിൽ കയറ്റിയില്ല .ഇനിയും അങ്ങനെ എന്തെങ്കിലും സംഭവിക്കുമോ എന്ന പേടിയായിരുന്നു അതിന് കാരണം .അങ്ങനെ വീട്ടിലെത്തി തൻറ്റെ ജോലികളെല്ലാം തീർത്ത് കോളജിലെ മാഗസിന് വേണ്ടി കുട്ടികളെഴുതിയ കവിതകൾ തിരഞ്ഞെടുക്കാനായി ഓരോ കവിതകളും വായിക്കുവാൻ തുടങ്ങി.അപ്പോഴാണ് അരുൺ എഴുതിയ ഒരു കവിത ആ കൂട്ടത്തിൽ കണ്ടത് .
പ്രിൻസി ആണ് അപ്രൂവ് ചെയ്യേണ്ടതെന്നും അതിനാൽ ആ കവിത പ്രിൻസി വായിക്കുമെന്നും അവനുറപ്പായിരുന്നു.അതിനാലാണ് എഴുത്തുകളുടെ സുൽത്താനായ തൻറ്റെ ഒരു സുഹൃത്തിനെക്കൊണ്ട് കവിത എഴുതിച്ച് തൻറ്റെ പേരിൽ കൊടുത്തത്.
അതെടുത്തു വായിച്ച പ്രിൻസിക് അവനോടുള്ള ബഹുമാനവും സ്നേഹവും ഒരുപാട് വർധിച്ചതായി തോന്നി .കാരണം ആ കവിത അത്രമേൽ മനോഹരമായിരുന്നു.മണ്ണിനോടും മനുഷ്യനോടുമുള്ള സ്നേഹവും കരുതലും ആ കവിതയിൽ ആഴത്തിൽ ഉണ്ടായിരുന്നു.അപ്പോഴാണ് അവന്റെ തന്നെ മറ്റൊരു കവിത അവരുടെ കണ്ണിൽ പെട്ടത്.അത് ഗുരുശിഷ്യബന്ധത്തിന്റ്റെ ആഴവും സ്നേഹവും അഗാധമായി വരച്ചുകാട്ടിയ ഒരു കവിതയായിരുന്നു.
അതെല്ലാം വായിച്ച് പ്രിൻസി തൻറ്റെ പ്രിയപ്പെട്ട ശിഷ്യനോട് ആധാരവും സ്നേഹവും തോന്നി.അപ്പോഴാണ് തനിന്നവനെ വഴിയിൽവച്ച് കണ്ടതും അവനെ കണ്ടഭാവം നടിക്കാതെ പോന്നതും ഓർമവന്നത് .അതിലവർക്ക് വല്ലാത്ത കുറ്റബോധം തോന്നി.താനെന്തൊരു ഗുരുനാഥയാണ് .അവനെന്ത് തെറ്റുചെയ്തിട്ടാണ് തന്ങനെ അവനോട് കാണിച്ചത്.
തൻറ്റെ നിലവാരം താണുപോയതായി പ്രിൻസിക് തോന്നി.രാത്രി മുഴുവൻ അതോർത് അവരൊരുപാട് വിഷമിച്ചു.പിറ്റേദിവസം മകനെ സ്കൂളിലേക്കയച്ച് അവരും കോളജിലേക്കിറങ്ങി.പോകുന്ന വഴിക്കാണ് അവർ അരുണിനെ ഒരു ബസ്റ്റോപ്പിൽ നില്കുന്നത് കണ്ടത്.