വെള്ളിത്തിര 3 [കബനീനാഥ്]

Posted by

സേതു ശ്രീനിവാസനെ നോക്കി…

അർദ്ധമനസ്സ് അയാളുടെ മുഖത്തു നിന്നും വായിച്ചറിഞ്ഞു കൊണ്ടു തന്നെ സേതു തുടർന്നു…

“ ഞാനാദ്യമേ പറഞ്ഞല്ലോ… ഒരുപാടു പേർ സാറിന്റെ സിനിമയിൽ ഒരവസരം കാത്തു നിൽക്കുകയാണ്.. ഒരു പുതുമുഖമാണ് ഈ സിനിമയ്ക്ക് ആവശ്യവും… പല നായികമാരും അനിയൻ സാറിന്റെ സിനിമയിലൂടെ വന്നവരാണ് താനും…തള്ളിക്കളയരുതെന്നേ ഞാൻ പറയൂ…”

ശ്രീനിവാസൻ ഉമ്മറവാതിലിലൂടെ അകത്തേക്ക് തല ചെരിച്ചു നോക്കി..

സേതുലക്ഷ്മിയും കുട്ടികളും അത്ഭുതപരതന്ത്രരായി ഒട്ടിച്ചേർന്ന് നിൽക്കുന്നത് അയാൾ കണ്ടു..

ആരും വിശ്വസിച്ചിട്ടില്ല… !

തനിക്കും പൂർണ്ണമായി വിശ്വസിക്കാൻ സാധിച്ചിട്ടില്ലല്ലോ…….

താനെന്താണ് മറുപടി കൊടുക്കാൻ പോകുന്നത് , എന്നൊരു ചോദ്യം അയാൾ സേതുലക്ഷ്മിയുടെ മുഖത്തു കണ്ടു.

“” ആലോചിക്കാം……………”

ഒരു മിനിറ്റു കഴിഞ്ഞ് ശ്രീനിവാസൻ ചുണ്ടുകളനക്കി…

“” അതു മതി ശ്രീനിവാസൻ…… ലൊക്കേഷനിലേക്ക് ഒന്നു വരണം… പറ്റുമെങ്കിൽ എല്ലാവരും കൂടെ… ഒന്നു കാണുന്നതും മനസ്സിലാക്കുന്നതും ഒരു കണക്കിന് നല്ലതാണ്…… “

മധുമിതയെ നായികയായി തീരുമാനിച്ചതു പോലെയായിരുന്നു , സേതുവിന്റെ സംസാരം……

“പേടിയും പരിഭ്രമവും ക്കൈയങ്ങു മാറിക്കിട്ടും… “”

സേതു ചിരിച്ചു…

“ പിന്നെ… നിങ്ങളുടെ സമ്മതമറിഞ്ഞിട്ടു വേണം പ്രതിഫലത്തിന്റെ കാര്യത്തിൽ തീരുമാനമുണ്ടാക്കാൻ… എതായാലും ഒരു ലക്ഷം രൂപ പ്രൊഡ്യൂസറുടെ കയ്യിൽ നിന്നു വാങ്ങിത്തരാമെന്ന് ഞാൻ ഉറപ്പു തരുന്നു…””

അതൊരു ചൂണ്ടയായിരുന്നു…

ചൂണ്ടയിൽ കുടുങ്ങിയതു പോലെ ശ്രീനിവാസൻ അതേ സമയം ഒന്നു പിടയുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *