“” എന്നിട്ടും ഞാനെവിടെയും എത്തിയില്ലല്ലോ ചേച്ചീ…””
“” സാരമില്ല… അങ്ങനെ പറയാനല്ലേ പറ്റൂ.. രാജീവ് മനസ്സു വെച്ചാൽ നിനക്ക് എത്രമാത്രം സിനിമ കിട്ടേണ്ടതാ.. സത്യത്തിൽ എന്താ പ്രശ്‌നം…… ? നീ പറ…”
“” ശത്രുവായിപ്പോയില്ലേ……….””
പൂർണ്ണിമ വീണ്ടും അതേ മന്ദഹാസത്തോടെ തിരിഞ്ഞു…
ഹോട്ടലിന്റെ മെയിൻ ഗേറ്റിനു മുന്നിലേക്ക് സേതു മണ്ണാർക്കാടിന്റെ കാർ വന്നുനിൽക്കുന്നത് ഇരുവരും കണ്ടു..
“ അവർ വന്നു…”
പൂർണ്ണിമ പറഞ്ഞു.
“” നീയതങ്ങ് പറ പെണ്ണേ…”
“” പിന്നെയാവട്ടെ ചേച്ചീ… “”
പൂർണ്ണിമ ആ സംസാരത്തിന് മനപ്പൂർവ്വം തടയിട്ടു…
സേതുവിന്റെ കാർ വന്നു നിന്ന് അഞ്ചു മിനിറ്റിനകം അജയൻ പൂർണ്ണിമയുടെ മുറിയിലേക്കു വന്നു…
“” ശാന്ത ചേച്ചിക്ക് ഇന്ന് സീനുണ്ട്.. ഞാനെവിടെയൊക്കെ തിരക്കി നിങ്ങളെ… ?””
“” ഞാനെന്നാ ആരുടെയെങ്കിലും കൂടെ കിടക്കാൻ പോയോന്ന് കരുതിയോ… “”
ശാന്തമ്മ ബാബു എടുത്തടിച്ചതു പോലെ മറുപടി കൊടുത്തു..
അജയന്റെ മുഖമൊന്നു വിളറി……
“” എന്റെ കാര്യം വല്ലതും പറഞ്ഞോ അജയാ…”
അവന്റെ ജാള്യത മറയ്ക്കാനെന്നവണ്ണം പൂർണ്ണിമ ചോദിച്ചു..
“” പറഞ്ഞില്ല… പക്ഷേ ഷൂട്ടിംഗ് മുടങ്ങിയിട്ടില്ല…………’’
പൂർണ്ണിമ ഒരു ദീർഘനിശ്വാസമെടുത്തു..
“” അപ്പോൾ നായികയോ…?””
ശാന്തമ്മ ബാബു ചോദിച്ചു..
“” ശാന്ത ചേച്ചിക്കെന്നാ നായികയാകാൻ കഴിവില്ലേ……….?”
ചിരിയോടെ പറഞ്ഞതേ അജയൻ മുറി വിട്ടു…
“” അനിയൻ അങ്ങനെ സമ്മതിച്ചു കൊടുക്കാൻ വഴിയില്ലാത്തതാണല്ലോ.. പിന്നെന്തു പറ്റി………? “
ശാന്തമ്മ പൂർണ്ണിമയെ നോക്കി…
പൂർണ്ണിമ കൈ മലർത്തി…