പൂർണ്ണിമയ്ക്ക് കാര്യം മനസ്സിലായി…
ഇവിടെ ആരു വഴി പിഴച്ചാലും പ്രശ്‌നമില്ല…
സ്വന്തം കാര്യങ്ങൾ ഭംഗിയായി നടക്കണം…
“” നമ്മുടെ പ്രായവും കഴിഞ്ഞു പോയി… പോരാത്തതിന് നടുവേദനയും.. അല്ലെങ്കിലീ ഷൂട്ടിംഗ് മുടങ്ങാതിരിക്കാനുള്ള വഴിയൊക്കെ ശാന്തമ്മയ്ക്കറിയാമായിരുന്നു… “”
അവർ ഒന്നു കൂടി കണ്ണാടിയിലേക്ക് നോക്കി…
“” ഇനിയിപ്പോ , ആ സുദീപിന്റെ പടത്തിൽ രണ്ട് സീനുണ്ടെന്ന് പറഞ്ഞാരുന്നു… അതൊന്നു വിളിച്ചു നോക്കണം.. മിക്കവാറും ആ സിന്ധു പണിക്കരെ വിളിച്ചു കാണും…”
“ ഒന്ന് വിളിച്ചു നോക്ക് ചേച്ചീ… ചിലപ്പോൾ കിട്ടിയാലോ………”…”
എന്തെങ്കിലും പറയണ്ടേ എന്നു കരുതി പൂർണ്ണിമ പറഞ്ഞു……
“” നിന്റെ കാര്യമോടീ… ഞാനാരോടെങ്കിലും പറയണോ… ?””
“” അതൊന്നും വേണ്ട ചേച്ചീ.. എന്റെ കാര്യം പറഞ്ഞാൽ ചേച്ചിയുടെ അവസരം കൂടി ഇല്ലാതാകും…………”
ശാന്തമ്മ ബാബു കണ്ണാടി വലതു കയ്യിലേക്ക് മാറ്റി…
“” കുറച്ചൊക്കെ ഞാനും അറിഞ്ഞായിരുന്നു… ഭാര്യ മരിച്ച അവന് പിള്ളേരെ നോക്കാൻ വേണ്ടി മാത്രമാണ് നിന്നെ ആവശ്യമെന്ന് പിന്നീടാ അറിഞ്ഞത്…”
ശാന്തമ്മ ബാബുവിന്റെ സ്വരം മാറി…
“ ഞാനും അത്ര നല്ലതല്ലായിരുന്നല്ലോ… “”
പൂർണ്ണിമ വേദന നിറഞ്ഞു മന്ദഹസിച്ചു..
“ അവന്റെ പെണ്ണുപിടി കാരണമാ അവള് കെട്ടിത്തൂങ്ങിയത്…… എന്നിട്ടും ആ നാറിക്ക് ബോധം വന്നില്ല… “”
പൂർണ്ണിമ പതിയെ നോട്ടം മാറ്റി…
“” സമ്മതത്തോടെയും അല്ലാതെയും വീണ എത്ര പെണ്ണുങ്ങളുടെ കണ്ണീരുണ്ടാകും .. “”
പൂർണ്ണിമ അനങ്ങിയില്ല….
“” നിനക്ക് നല്ല കഴിവുണ്ടായിരുന്നു.. ഞാനും സിന്ധുവുമൊക്കെ നിന്റെയീ അവസ്ഥ പറയാറുണ്ട്… “