മധുമിത അവനെ പകപ്പോടെ നോക്കുക മാത്രം ചെയ്തു……
“” ഒന്നാമത് സിനിമാക്കാര്… രണ്ടാമത് കാണാൻ കൊള്ളാവുന്ന കുട്ടികളും… അവരുടെയൊക്കെ മനസ്സിലിരുപ്പ് വേറെയാ… “
സ്വാമിനാഥന്റെ കവിളുകൾ ചുവയ്ക്കുന്നതും വിറയ്ക്കുന്നതും മധുമിത കണ്ടു..
“അമ്മ ……….. പറഞ്ഞിട്ടാ… “
ഒടുവിൽ രക്ഷപ്പെടാനെന്നവണ്ണം മധുമിത പറഞ്ഞു…
,””ങ് ഹാ… അമ്മ…… നിന്റെ അച്ഛനു മാത്രം ബോധമില്ലെന്നാ ഞാൻ കരുതിയിരുന്നത്…””
സ്വാമിനാഥൻ മുഖം തിരിച്ചു…
റേഡിയോയിൽ പാട്ട് മാറിയിരുന്നു…
“” എന്നോടൊന്നു പറയാമായിരുന്നു… ങ്ഹാ… അല്ലെങ്കിലും എന്നോടിതൊക്കെ പറയാൻ ഞാനാരാ……….?””
പതിയെ പിറുപിറുത്തുകൊണ്ട് സ്വാമിനാഥൻ അവൾ കാണാതെ മിഴികൾ തുടച്ചു…
സ്വാമിയേട്ടൻ പിണങ്ങിയെന്ന് അവൾക്കു മനസ്സിലായി…
“” മേടിച്ച പൈസ തിരിച്ചു കൊടുത്താൽ പോരേ………….?””
അവനെ അനുനയിപ്പിക്കാൻ അവളൊന്നു ശ്രമിച്ചു…
“” വേണ്ട… ഞാൻ കാരണം അമ്മയും അച്ഛനും കൊടുത്ത വാക്കു മാറണ്ട……””
സ്വാമിനാഥൻ തിരിഞ്ഞു…
കൈത്തലമുരഞ്ഞിട്ടും ബാക്കി നിന്നിരുന്ന നീർത്തിളക്കം അവന്റെ മിഴികളിൽ അവൾ കണ്ടു…
അവളുടെ ഹൃദയം തപ്തമായി…
“” വൈകുന്നേരം കാണാം… നിക്ക് കുറച്ചൂടെ പറയാനുണ്ട്……””
മധുമിത അവനെ നോക്കി…
“” ഇപ്പോൾ പറഞ്ഞാലെന്താ………. ?””
സ്വാമിനാഥന്റെ ദേഷ്യം മാറിയിരുന്നില്ല…
“ അത് ശരിയാവൂല… എല്ലാം കേട്ടാൽ സ്വാമിയേട്ടൻ ന്നോട് ദേഷ്യപ്പെടൂല……….””
പറഞ്ഞിട്ട് , മുല്ലമാല അവൾ മുടിയിഴകളിൽ ചേർത്തു…
നനുത്ത പുഞ്ചിരി അവന് സമ്മാനിച്ച് അവൾ തിരിഞ്ഞു…
റേഡിയോയിൽ യേശുദാസിന്റെ പാട്ടായിരുന്നു…