ഇന്നലെ ഉച്ചയ്ക്കു ശേഷം, അനിയനും സേതുവും വീട്ടിൽ വന്നു സംസാരിച്ചതും വൈകുന്നേരം അവർ വിട്ടു തന്ന കാറിൽ ലൊക്കേഷനിൽ പോയതും ഒറ്റ വീർപ്പിൽ മധുമിത അവനെ അറിയിച്ചു……
സ്വാമിനാഥന്റെ മുഖം ഒരു നിമിഷം െ കൊണ്ട് വിവർണ്ണമായി…
“” കണ്ടോ… എനിക്കറിയാം ഇഷ്ടമായില്ലെന്ന്……….””
സ്വാമിനാഥന്റെ കയ്യിലിരുന്ന മാല, അവന്റെ വിരലുകളിൽ വിരലുകൾ ഉരതിയാണ് മധുമിത വാങ്ങിയെടുത്തത്……….
“” ഞാൻ കരുതി സന്തോഷമാകുമെന്ന്………. “
“” എനിക്കെന്താ സന്തോഷക്കുറവ്… ? രാവിലെ കടയിൽ വന്ന ഒന്നുരണ്ടാളുകൾ പറഞ്ഞു കേട്ട് ഞാനും അറിഞ്ഞിരുന്നു… എന്നോട് ആദ്യം പറയുമെന്നാണ് ഞാൻ കരുതിയത്……”
സ്വാമിനാഥൻ ടേബിളിൽ കിടന്നിരുന്ന പൂക്കൾ അടുക്കി വെയ്ക്കുന്നതായി ഭാവിച്ചു കൊണ്ട് പറഞ്ഞു……
“” ഇന്നലെ പറയാൻ സമയം കിട്ടിയില്ല… അതല്ലേ , രാവിലെ ഞാൻ ഓടി വന്നത്…… ?””
“” ആ… എന്നിട്ട്……….?””
സ്വാമിനാഥൻ വലിയ താല്പര്യമില്ലാത്ത മട്ടിൽ ചോദിച്ചു……
“” ഒന്നു രണ്ടു സീനൊക്കെ എന്നെക്കൊണ്ടു ചെയ്യിപ്പിച്ചു… ഓക്കെ ആണെന്നാ അവർ പറഞ്ഞത്… “
മധുമിതയുടെ സ്വരത്തിൽ അല്പം സന്തോഷം കലർന്നിരുന്നു………
“” പോരാൻ നേരം കുറച്ചു പൈസ അച്ഛന് കൊടുത്തു… അഡ്വാൻസാണെന്ന്………. “
“” കൊള്ളാം………. “
സ്വാമിനാഥൻ മേശയിൽ ഒരടി അടിച്ചു…
മധുമിത അവനെ പകച്ചു നോക്കി…
“” നീ എന്തറിഞ്ഞിട്ടാ മധൂ ഇതിനൊക്കെ തുള്ളാൻ നിന്നു കൊടുക്കുന്നത്…… ഏതോ സിനിമാക്കാര് വരുന്നു… വഴിയിൽ വെച്ച് നിന്നെ കാണുന്നു…… നായികയാക്കുന്നു… അഡ്വാൻസ് തരുന്നു… ലോകത്ത് എവിടെ എങ്കിലും നടക്കുന്ന കാര്യമാണോ ഇത്… ?””