അനിയൻ തല കുലുക്കുക മാത്രം ചെയ്തു…
🌺 🌺 🌺 🌺 🌺
“” നിയ്ക്കതിനൊന്നും ആവില്ലാമ്മാ………. “
തളർന്ന സ്വരത്തിൽ മധുമിത പറഞ്ഞു……
“” വേണ്ട എങ്കിൽ വേണ്ട… മക്കള് സിനിമയിൽ പോകുന്നത് അമ്മയ്ക്കും ഇഷ്ടമല്ല…””
പിന്നെ എന്നൊരു ചോദ്യത്തോടെ മധുമിത അമ്മയെ നോക്കി…
പിൻവശത്തായിരുന്നു സേതുലക്ഷ്മിയും മധുമിതയും… ….
സേതു മണ്ണാർക്കാടും അനിയനും പോയ ശേഷം സിനിമയായിരുന്നു വീട്ടിൽ ചർച്ച…
“” മോൾക്ക് കാര്യങ്ങൾ പറഞ്ഞാൽ മനസ്സിലാകുന്ന പ്രായമല്ലേ… ഷൂട്ടിംഗ് ഇവിടെ തന്നെയല്ലേ… അതുകൊണ്ട് പേടി ഒന്നും വേണ്ട… “”
ഒന്നു നിർത്തിയാണ് പിന്നീട് സേതുലക്ഷ്മി തുടർന്നത്……….
“” അച്ഛനെക്കൊണ്ട് ഈ വക കാര്യങ്ങൾക്ക് ഒന്നും കൊള്ളില്ല…ദാസമ്മാവനെ ഞാൻ പറഞ്ഞേല്പിക്കാം…””
മധുമിത ഒന്നും മനസ്സിലാകാതെ അമ്മയെ ഉറ്റുനോക്കി നിന്നു…
“ കട മുറി വിറ്റാൽ തന്നെ നിന്റെ കല്യാണം നടന്നേക്കും… പിന്നെയുമുണ്ട് മനുവും മന്ത്രയും… ….””
അമ്മയെന്തോ ഗൗരവതരമായ കാര്യത്തിലേക്കാണ് വരുന്നത് എന്ന് മധുമിതയ്ക്ക് മനസ്സിലായി തുടങ്ങി…
“” നിങ്ങളെ ഓർത്ത് എനിക്കുള്ള ആധിയൊന്നും അച്ഛനില്ല… അമ്മച്ഛൻ തറവാട്ടിലേക്ക് തിരിച്ചു വിളിക്കാൻ ഇതൊരു കാരണമാകുമെങ്കിൽ അത് നല്ലതല്ലേ മോളേ… ?”
മധുമിതയ്ക്ക് കാര്യം മനസ്സിലായി…
“” പട്ടിണിയൊക്കെ മാറി പത്തു രൂപ കയ്യിലുണ്ട് എന്നറിഞ്ഞാൽ എന്റെ അച്ചന്റെ മനസ്സു മാറും… അത് ദാസനും ഇടയ്ക്കിടെ പറയാറുണ്ട്…””
“അമ്മയ്ക്ക് നേർപാതി സ്വത്തുക്കൾ അവിടെ വെറുതെ കിടപ്പുണ്ട്… നിന്റെ അച്ഛന്റെ പ്രകൃതം നിനക്കറിയരുതോ…? അല്ലാതെ ഞാനൊരു വഴിയും കാണുന്നില്ല………. “