അതും നാട്ടിൽ തന്നെ…………!
എന്തു വേണം എന്നൊരു ചിന്തയിൽ സേതുലക്ഷ്മി, ശ്രീനിവാസനെ നോക്കി…
ശ്രീനിവാസൻ ഭാര്യയെ നോക്കുക മാത്രം ചെയ്തു……….
സേതുലക്ഷ്മിയിൽ അതേ സമയം മറ്റൊരു ചിന്ത ഉദയം കൊണ്ടു തുടങ്ങിയിരുന്നു…
🌺 🌺 🌺 🌺 🌺
“” രണ്ടു ദിവസം ഷൂട്ടിംഗ് ക്കൈ കാണുമ്പോൾ അവരുടെ മനസ്സ് തന്നെ മാറിക്കോളും സാറേ……….””
തിരികെ കാറിലിരിക്കുമ്പോൾ സേതു , അനിയനോടായി പറഞ്ഞു……
“ അതിനിടയിൽ ഒന്നു രണ്ടു സീനൊക്കെ ആ കുട്ടിയെ കൊണ്ടു ചെയ്യിപ്പിച്ചു നോക്കാം… മുൻപ് ഓഡിഷനു വന്ന കുട്ടികളെയും ഒഴിവാക്കണ്ട… ബെറ്റർ ഏതാണെന്നു വെച്ചാൽ അത് തീരുമാനിക്കാം…””
“” എന്റെ കഥയിലെ നായികയുടെ രൂപത്തിലൊക്കെ ആ കുട്ടി കറക്റ്റാണ്…… പക്ഷേ, രൂപം മാത്രം പോരല്ലോ… “
അനിയന്റെ സന്ദേഹം വിട്ടുമാറിയിരുന്നില്ല…
“” സാറിതിൽ നെഗറ്റീവ് കാണാതെ… ഈ പ്രൊജക്റ്റ് നടക്കും…… നായികയല്ല, നമ്മുടെ തലവേദന… പ്രൊഡ്യൂസറാണ്… “
അനിയൻ ഒന്നും മിണ്ടിയില്ല…
“” കണ്ടിടത്തോളം ദാരിദ്ര്യം മാത്രമല്ല.. അച്ചടക്കവും ആ വീട്ടിൽ ഉണ്ട്… അതായത് പറഞ്ഞാൽ അനുസരിച്ചോളുമെന്ന്… സാറ് ഒന്നു രണ്ടു സീൻ പറഞ്ഞാൽ ആ കുട്ടി അഭിനയിച്ചു കാണിച്ചോളും… “
സേതു ചിരിച്ചു…
“” വൈകുന്നേരം ഞാൻ കാറയയ്ക്കുന്നുണ്ട്…… അവർ വരുന്നെങ്കിൽ വരട്ടെ… ഒരു ലക്ഷം ഞാൻ വെറുതെ പറഞ്ഞതല്ല, അവർ വരുമെന്നു തന്നെയാണ് എന്റെ പ്രതീക്ഷ…””
അനിയൻ മിണ്ടിയില്ല…
“” ബാക്കി വിധിയ്ക്കും ഈശ്വരനും വിടുന്നു…… ഏതായാലും ആ കുട്ടി നമ്മുടെ സിനിമയിൽ വന്നാൽ ഒരു പോറൽ പോലും ഏൽപ്പിക്കാതെ തിരികെ വിടാൻ നമ്മൾ ബാദ്ധ്യസ്ഥരാണ്……””