ഒരു ലക്ഷം രൂപ…………….!!!
അല്പം , ഉയർന്ന സേതുവിന്റെ ശബ്ദം, നിശബ്ദതയിൽ സേതുലക്ഷ്മിയും കുട്ടികളും കേട്ടു എന്ന് ശ്രീനിവാസനും തീർച്ചയായിരുന്നു…
“” നാളേയ്ക്കാക്കണ്ട… വൈകുന്നേരം തന്നെ ലൊക്കേഷനിലേക്ക് ഒന്നു വന്നോളു എല്ലാവരും… ഞാൻ ലൊക്കേഷനിൽ നിന്ന് വണ്ടി അയയ്ക്കാം… “
സേതു പുഞ്ചിരിയോടെ പറഞ്ഞു……
ശ്രീനിവാസൻ അതിനു മറുപടി പറയാനറിയാതെ നിന്നു…
“” പേടിയൊന്നും വേണ്ട ശ്രീനിവാസൻ…… ഈ സിനിമ പൂർത്തിയാകുന്നതു വരെ നിങ്ങൾക്ക് ഒരു ബുദ്ധിമുട്ടും വരാതെ ഞങ്ങൾ നോക്കിക്കോളാം… പോരാത്തതിന് നിങ്ങളുടെ നാട്ടിൽ തന്നെയല്ലേ ഷൂട്ടിംഗ്…””
ശ്രീനിവാസൻ മന്ദബുദ്ധിയെപ്പോലെ തലയാട്ടി……
സേതുവും അനിയനും യാത്ര പറഞ്ഞിറങ്ങിയതും സേതുലക്ഷ്മി ഉമ്മറത്തേക്കു വന്നു…
“” അവരെന്താ പറഞ്ഞത്…?””
“” സേതു കേട്ടില്ലേ………. ?””
“ കുറച്ച് …. “
“” മധുവിന്റെ കാര്യമാണ് അവർ പറഞ്ഞത്… അവളല്ലേ അമ്പലത്തിൽ പോയത്… ?””
“എന്നാലും………. “
സേതുലക്ഷ്മിക്ക് അത്ര വിശ്വാസം വന്നില്ല…
“” തട്ടിപ്പാണോ ശ്രീനിയേട്ടാ………. ?””
“” തട്ടിപ്പൊന്നുമല്ല… ആ ഡയറക്ടറുടെ ഫോട്ടോ ഞാൻ സിനിമാ മാസികേൽ കണ്ടിട്ടുണ്ട്………….””
മനുമിത കോലായിലേക്കു വന്നു…
“” അതിനു നിനക്കെവിടുന്നു കിട്ടി സിനിമാ മാസിക…… ?””
സേതുലക്ഷ്മി ദേഷ്യത്തിൽ മകളെ നോക്കി…
“” ഈ അമ്മയുടെ ഒരു കാര്യം… അങ്ങനത്തെ മാസിക ഒക്കെ വെച്ച് പിള്ളേര് ബുക്കും പുസ്തകവുമൊക്കെ പൊതിഞ്ഞോണ്ടു വരാറുണ്ട്…… “”
വിഷയം അതല്ലാത്തതിനാൽ സേതുലക്ഷ്മിയിൽ നിന്ന് തുടർ ചോദ്യങ്ങൾ ഉണ്ടായില്ല…