സുധി പോയി 1-2 ദിവസം ദേവി നല്ല വിഷമത്തിൽ ആയിരുന്നു… ചന്ദനക്ക് ഒരു ഭാവവ്യത്യാസവും ഉണ്ടായിരുന്നില്ല… ദേവിക്ക് ചന്ദനയുടെ ആ പെരുമാറ്റം കണ്ട് ദേഷ്യം തോന്നിയെങ്കിലും അവൾ കുടുംബകലഹം ഉണ്ടാക്കണ്ടല്ലോ എന്നോർത്തു എല്ലാം ഉള്ളിലൊതുക്കി..
പക്ഷെ… എത്രയൊക്കെ വേണ്ട എന്ന് വച്ച് തട്ടി മാറ്റിയാലും വിധി നമുക്ക് വേണ്ടി കാത്തു വെച്ചത് ഒരിക്കൽ നമ്മുടെ അടുത്തേക്ക് തന്നെ എത്തും എന്നാണല്ലോ അതുപോലെ ദേവിയുടെയും ചന്ദനയുടെയും വിധി നിശ്ചയിച്ച ദിവസം അങ്ങനെ വന്നെത്തി..
അന്നൊരു ബുധനാഴ്ച ആയിരുന്നു.. ദേവി പതിവ് പോലെ അവളുടെ ക്ഷേത്ര ദർശനം നടത്താനായി അതിരാവിലെ എഴുന്നേറ്റു കുളിച്ചു അമ്പലത്തിലേക്ക് പോയി.. ചന്ദന അപ്പോളും നല്ല ഉറക്കത്തിൽ തന്നെയായിരുന്നു….അന്നത്തെ ദിവസം അമ്മായി അമ്മ പോയി കഴിഞ്ഞാൽ പിന്നെ ഉച്ച കഴിഞ്ഞു നോക്കിയാൽ മതി.. ആ നാട്ടിലെ എല്ലാ അമ്പലങ്ങളും ചുറ്റി തിരിഞ്ഞേ ദേവി വീട്ടിൽ എത്തുള്ളു…
അന്ന് പക്ഷെ മഴ ആയതിനാൽ… ദേവി നേരത്തെ വീട്ടിലേക്ക് തിരിച്ചു വന്നു.. ഉമ്മറത്തെ വാതിലിൽ തട്ടിയിട്ടും ഒരനക്കവും കേൾക്കാത്തതിനാൽ ദേവി പിന്നാമ്പുറത്തേക്ക് ചെന്നു ചന്ദനയുടെ മുറിയുടെ ജനാല വഴി ഉള്ളിലേക്ക് നോക്കി… ഉള്ളിലെ കാഴ്ച കണ്ട് ദേവി സ്തംഭിച്ചു വായ പൊത്തി…
50മിനിറ്റ്മുൻപ്………………………………………
ടക്… ടക്…. ടക്
.ചന്ദന വാതിൽ തുറക്ക്.. ഞാനാ സിബിൻ…
പിന്നിലെ വാതിൽ തട്ടുന്ന ശബ്ദം കേട്ട് ചന്ദന പതിയെ നടന്നു ഡോർ തുറന്നു.. ഇന്നലെ മൂക്കിലൂടെ വലിച്ചു കയറ്റിയ പൊടിയുടെ ഹാങ്ങ് ഓവർ ഇപ്പോളും മാറിയിട്ടില്ല അവൾക്ക്.. പാതിയടഞ്ഞ കണ്ണുമായി അവൾ വാതിൽ തുറന്നു…