അതെല്ലാം സമയമാകുമ്പോൾ തറവാട്ടിലെ പിന്തുടർച്ചാഅവകാശിക്ക് മുന്നിൽ തെളിയും….. ഒരു ദിവസം രാത്രി അമ്മയുടെ മടിയിൽ കിടന്ന്, അച്ഛൻ പറഞ്ഞു ഞാൻ കേട്ടതാണ്…. ” ആരാണ് അച്ഛാ ഇനി അടുത്ത പിന്തുടർച്ചവകാശി…. ” ” മുറപ്രകാരം ഞാനാണ്… നീയുമാകാം….
ദേവിക്ക് ഇഷ്ടവും വിശ്വാസവും ഉള്ളയാളിന്റെ മുന്നിൽ നിധി ഉള്ള അറയിലേക്കുള്ള വഴി സ്വപ്നത്തിൽ കാണിച്ചു തരും… ” കണ്ണന് പെട്ടെന്ന് അന്ന് കണ്ട സ്വപ്നം ഓർമ്മ വന്നു………. ഭദ്ര ചിറ്റയെ ഇപ്പോൾ ഒന്ന് കാണാൻ പോലും അച്ഛമ്മ സമ്മതിക്കുന്നില്ല. എന്തെങ്കിലും കാരണം പറഞ്ഞു സൂത്രത്തിൽ ഒഴിവാക്കും…
രാത്രിയുടെ ഏതോ യാമത്തിൽ പട്ടികൾ ഓരിയിടുന്ന ശബ്ദം കേട്ട് കണ്ണൻ ഞെട്ടി ഉണർന്നു. യന്ത്രികമായി കട്ടിലിൽ നിന്നും എഴുന്നേറ്റു വാതിൽ തുറന്നു പുറത്തിറങ്ങി… ഇട്ടിരുന്ന ഷോർട്സും ടി ഷർട്ടും അവിടെ തന്നെ ഊരിയിട്ടു. പൂർണനഗ്നനായി നേരെ നടന്നു… കുളത്തിന്റെ അടുത്തെത്തി.
പതിയെ കുളത്തിൽ മൂന്നു തവണ മുങ്ങി നിവർന്നു… കുളത്തിൽ നിന്നും കയറി വീണ്ടും നടന്നു. കാവ് ലക്ഷ്യമാക്കിയാണ് നടക്കുന്നത്.. അല്പം ദൂരെ നിന്നും കാണാം കാവിൽ കാൽവിളക്കുകളിൽ തിരി തെളിഞ്ഞു നിൽക്കുന്നു….
കണ്ണൻ നടന്ന് കാവിലെത്തി കാളിയമ്മക്ക് അന്ന് കണ്ട അതേ രൗദ്രഭാവം… ഇരുവശത്തുമായി ആളികത്തുന്ന പന്തം..
പന്തത്തിന്റെ ചുവന്ന വെളിച്ചത്തിൽ തിളങ്ങുന്ന കണ്ണുകൾ പുറത്തേക്ക് നീണ്ടു നിൽക്കുന്ന ചോര ഇറ്റ്വീഴുന്ന പല്ലുകൾ ചുവന്ന നാക്ക് പുറത്തേക്കിട്ടിരിക്കുന്നു കീഴ് താടിയോളം നീളത്തിൽ…….. പിന്നിൽ ആരോ ചിലമ്പിട്ടു നടന്ന് വരുന്ന കാലടി ശബ്ദം……