വൈഗ അമ്മായി : എന്താടാ നിനക്ക് അവന്റെ കണ്ണി പോയി തട്ടും
Shut up 😡…. ഒരാളും മിടി പോവരുത്
ആ വീട് കെടന്ന് കുലുങ്ങി
അമ്മു സ്റ്റെപ്പിന്ന് എണീറ്റ് ഞങ്ങടെ അടുത്തേക്ക് വന്നു
പപ്പ അടുത്ത സെക്കന്റ് എന്റെ കോളർ പിടിച്ച് തൂക്കി നാല് കുലുക്ക് ഒരൊറ്റ അടി കണ്ണീന്ന് തീ പാറി…
അമ്മ : യേ… എന്താന്നെ നിങ്ങക്ക്…
പപ്പ അമ്മടെ കൈ പിടിച്ച് സോഫയിലേക്ക് തള്ളി ഇട്ടു…
വൈഗ അമ്മായി : ടാ എന്തിനാ ടാ കൊച്ചിനെ അടിക്കണേ
പപ്പ : മിണ്ടി പോവരുത്, ഒന്നിന്റെ ഒച്ച കേട്ട് പോവരുത്….
അമ്മ : 🥹എന്താ കാര്യം
ഞാൻ : അമ്മ
പപ്പ : shut up you bastard… 😡
പപ്പ കണ്ണ് തൊടച്ച് അലറി…
അമ്മ : അയ്യോ…🥺
അമ്മു : ഒന്നും ചെയ്യല്ലേ അങ്കിൾ
പപ്പ : ഞാൻ പറഞ്ഞു ഒച്ച വകരുത് എന്ന് …
മഹി ആന്റി വെളിയിന്ന് അകത്തേക്ക് കേറി വന്നു പിന്നാലെ ദാസ് അങ്കിൾ കൂടെ ഇണ്ട്…
മഹി ആന്റി : എന്താ ഒരു പ്രശ്നം പോലെ
അമ്മു : അങ്കിൾ കണ്ണനെ തല്ലി
മഹി ആന്റി : എന്തിന് എന്താ കാര്യം 🥺 ഏഹ്…
പപ്പ : കൊല്ലും ഞാൻ ഇവനെ rascal rascal…
പപ്പടെ ശബ്ദം കൂടി കൂടി വന്നു
പപ്പ എന്റെ കഴുത്ത് പിടിച്ച് ഞെരിച്ച് മൊത്തമായി കുലുക്കി
ദാസ് അങ്കിൾ ഓടി വന്ന് പപ്പേ പിടിച്ച് പിന്നിലേക്ക് വലിച്ചു
അമ്മ അടി കൊണ്ട് ചൊവന്ന കവിൾ തടവി കരയാൻ തൊടങ്ങി
പപ്പ : എന്നെ വിട് ദാസ് എനിക്ക് ഇവനെ വേണ്ടാ ഈ നായെ എനിക്ക് വേണ്ടാ….
പപ്പ പല്ല് കടിച്ച് ചാടി…
അമ്മ : എന്താ കാര്യം
പപ്പ : തന്റെ മകൻ harihar fort പോയി
അമ്മു : 🥹 അത്
പപ്പ : ഏയ്… പോയില്ലേ നീ പോയോ ഇല്ലേ