ഞാൻ : ഇവടെ നോക്ക്
അമ്മു : ഉം
ഞാൻ : ആദ്യം നിനക്ക് ഒരു proper food pattern വേണം
അമ്മു : മതി എനിക്ക് കേക്കണ്ട പോ
ഞാൻ : ശു പറയട്ടെ ഊളെ
ഞാൻ അവൾടെ കീഴ് ചുണ്ട് ഞെക്കി പിടിച്ച് വച്ചു
ഞാൻ : ആദ്യം നിനക്ക് നല്ല food pattern proper exercise ഒക്കെ വേണം
അമ്മു ചുണ്ട് വലിച്ച് വിടീച്ച് എന്നെ നോക്കി
എന്തിനാ 😡
ഞാൻ : risk factor കൊറക്കാൻ 😁
അമ്മു : pardon
ഞാൻ : പ്രസവം risk ഇല്ലാതെ ആവാൻ
അമ്മു : 😃
ഞാൻ : പിന്നേ bp cholesterol ഒക്കെ normal ആയി കഴിഞ്ഞ് എന്നിട്ട്
അമ്മു : അപ്പൊ ഓക്കേ ആണോ
ഞാൻ : ആഹ് എന്നിട്ട് നോക്കാ
അമ്മു : മതി full body check up ചെയ്ത് എന്തൊക്കെ കൂടുതലോ ഒക്കെ കമ്മി ആക്കാ
ഞാൻ : done
അമ്മു : എനിക്ക് ടൈം ആയി ഞാൻ ഓടാൻ പോട്ടെ
ഞാൻ : ഉം… 😊
> 11:22
ഭദ്രമ്മാമ : ടാ മാമ എറങാ വരുമ്പോ എന്തേലും കൊണ്ട് വരണോ കണ്ണാ
ഞാൻ : അയ്യോ വേണ്ടാ ആ മൊട്ട അടിച്ച മണ്ട ചൂടോടെ ഒരു ഫോട്ടോ എടുത്ത് അയച്ചാ മതി
അമ്മ : 😁 അടുത്തത് നീയാ കണ്ണാ
ഞാൻ : ആ പിന്നെന്താ പോവാ…
പപ്പ : പോടാ ഒന്ന്, കൃഷ്ണ no എന്റെ കുട്ടിടെ ലുക്ക് ആകെ പോവും, നേർച്ച ചെയ്യാൻ ആണേ ഉരുട്ടിക്കോ അവനെ…
ഞാൻ : നിങ്ങക്ക് കാലത്ത് കാർ എടുത്ത് പോയാ തീരാവുന്നതേ ഉള്ളു
അമ്മ : ഒന്നും വേണ്ടാ
രുദ്രമ്മാമ : ആ അത്ര അന്നേ ഉള്ളു നേരെ തൃശ്ശൂർ, പാലക്കാട് അത് വഴി അങ്ങനെ കേറിയാ പഴണി, പക്ഷെ tired ആവും വേണ്ടാ
ഞാൻ : ഇന്ന് എവടെ സതീഷ് മാമടെ വീട്ടിലാ അപ്പോ
ഭദ്രൻ മാമ : yes ഇന്ന് അവടെ കാലത്ത് അവൻ കൊണ്ടാക്കും…
രുദ്രൻ മാമ : ടാ കാറിന്റെ കീ തന്നെ നാളെ വരുമ്പോ എടുത്തോണ്ട് വരാ