ശ്രീ : ഇങ് വന്നെ
അമ്മു എണീറ്റ് അവൾടെ അടുത്ത് പോയി ഇരുന്നു
അമ്മു : 😊
ശ്രീ : എടി നിന്റെ മോന്ത ഇപ്പൊ തന്നെ മാറി എനിക്കറിയാ ആ ചാരു അല്ലെ അതൊക്കെ വിട് ഡീ…
അമ്മു : ഉം
ശ്രീ : നീ നോക്കിക്കോ അവള് ആ ജൂഹിയേ പോലെ ആരേലും ആവും
അമ്മു : ഇല്ല ഡീ ജൂഹി ആയാലും ആരായാലും അവനെ കേറി ഉമ്മ വക്കും എന്നല്ലാതെ കണ്ണൻ കേറി ഉമ്മ വക്കുന്നത് എന്നെ മാത്രം ആണ് പിന്നെ അപ്പൂനേം ചിത്തു ചേച്ചി പണ്ട് അങ്ങനെ cousins ലേ girls നെ ആണ്…
ശ്രീ : നീ ആദ്യം ഈ overthinking നിർത്തി കെടക്ക് ദേ നാല് മണിക്ക് എണീക്കാൻ ഒള്ളതാ…
അമ്മു : ആകെ ആശ്വാസം അവന്റെ സംസാരം നീ ശ്രദ്ധിച്ചോ
ശ്രീ : എന്താ
അമ്മു : he is missing me alot already 😂
ശ്രീ : 😊
അമ്മു : ഒന്ന് വട്ടാക്കും എന്നാലും നാളെ എന്റെ എല്ലാ പ്രശ്നത്തിനും ഒരു ഇത് വരൻ പോവാ… 😁 🥹
ശ്രീ : ഒക്കെ മാറും നീ ധൈര്യം ആയിട്ട് ഇരിക്ക്, ഹാ എന്റെ കെട്ടിയവൻ എന്തോ ചെയ്യുന്നോ അവടെ
അമ്മു : 😊
ശ്രീ : അമ്മ ഇന്നലെ ചോദിച്ചു
അമ്മു : എന്ത്
ശ്രീ : വയർ ചാടിയ പോലെ ഇണ്ടല്ലോ എന്ന്
അമ്മു : എന്നിട്ട് 👀
ശ്രീ :അച്ഛ കണ്ണ് വക്കാതെ ടീ എന്ന് പറഞ്ഞു സീൻ ഒഴിവായി
അമ്മു : ഹോ 😃
ശ്രീ : എടി മോളെ നിന്നെ ഒക്കെ വിശ്വസിച്ചിട്ടാ ഞാൻ ഈ കളിക്ക് കേറിയത് അറിയാലോ ആഹ്,
അമ്മു : നീ പേടിക്കണ്ട…
ശ്രീ : വാ കെടക്കാ നല്ല പോലെ ഒറങ്ങ്
അമ്മു : ഇല്ല ടീ എനിക്ക് ഒറക്കം വരില്ല ഇന്ന്…അത്രക്ക് happy ആണ് ഞാൻ…
> 04:01
ശ്രീ : ഹാപ്പി ബഡ്ഡെ ടീച്ചറെ
അമ്മ : thankyou മോനെ 😁
അമ്മു : ഹാപ്പി ബഡ്ഡെ അനിയത്തിക്കുട്ടി