ഞാൻ : ആ വിട്ടോ
അമ്മ : സൗണ്ട് സൗണ്ട്
ഞാൻ : അതൊന്നുമില്ല അമ്മ കാല് കൊടുക്ക്
അമ്മ മെല്ലെ വഴിയിലേക്ക് എറക്കി
ഞാൻ ഇങ്ങനെ ചാരി കെടന്നു
അമ്മ : പപ്പു സോറി കണ്ണാ
ഞാൻ : എന്തിനമ്മാ
അമ്മ : പെട്ടെന്ന് എന്തോ എനിക്ക്
ഞാൻ : its okey സത്യം പറഞ്ഞാ വെറുതെ ഒരു ആവേശത്തിന് തൊടങ്ങിയതാ പപ്പ സീരിയസ് ആയപ്പോ എന്റെ കൈ വിട്ട് പോയി
അമ്മ : its okey വണ്ടി നല്ലതാ
ഞാൻ : അങ്ങനെ അല്ലമ്മ ഇത് പപ്പക്ക് വേണ്ടി എടുത്തതാ എപ്പഴും ആ ജീപ്പ് എടുത്ത് പോയിട്ട് പാവം പുതിയത് വല്ലതും ഒക്കെ പപ്പക്കും വേണ്ടേ അതാ ഞാൻ പിന്നെ
അമ്മ : 🥹
ഞാൻ : നേരെ നോക്കി ഓടിക്ക് കൃഷ്ണ 😡
അമ്മ : പപ്പ കേക്കണ്ട നിന്റെ നാക്ക് വലിച്ച് വെളിയി ഇടും
.
.
ഞാൻ : ഇവടെ ഒതുക്കിക്കൊ…
കൊറച്ച് പോയതും പറഞ്ഞു…അമ്മ അതേ പോലെ ഒതുക്കി…
ഞാൻ : boost പരിപ്പ് വട okey
അമ്മ : ഉം
ഞാൻ ഒരു ചായ ഒരു boost രണ്ട് കടി ഒക്കെ കൂടെ വാങ്ങിച്ചോണ്ട് വന്നു
അമ്മ : thankyou കുട്ടാ
ഇസ് ഇസ്…
എവടെ നോക്കി നിന്ന എന്നെ അമ്മ ചെറിയ സ്വരത്തി വിളിച്ചു
ഞാൻ : എന്താമ്മാ
അമ്മ : മോന് അമ്മയോട് വല്ല ദേഷ്യവും ഇണ്ടോ
ഞാൻ : എന്തിന് മ്മാ ശേ 🙄
അമ്മ : ഇല്ല ടാ അമ്മ പറന്ന് നടക്കണ കൊച്ചിനെ കല്യാണം കഴിപ്പിച്ച് ജീവിതം spoil ചെയ്തോ എന്നൊരു
ഞാൻ : അമ്മ എന്താമ്മാ പറയണേ അമ്മു കേക്കണ്ട അത് മതി
അമ്മ : അങ്ങനെ അല്ല അമ്മൂന്റെ കൊഴപ്പം അല്ല മ്മാ… ഈ കൊച്ച് പിള്ളേരെ കെട്ടിച്ച് വിട്ട്
ഞാൻ : അത് അത് കാര്യൂല്ല അതോണ്ട് അടി ഇല്ലാതായി
അമ്മ : സതു ഇന്നലെ അമ്മേ ഒരുപാട് criticize ചെയ്തു