വധു is a ദേവത 46 [Doli]

Posted by

അമ്മ : ഇതാര് ഇട്ടേ ഇതൊക്കെ

ഞാൻ : ആഹ്…ആവോ ചെലപ്പോ timer ആവും

അമ്മ : ആ best

നന്ദ അമ്മായി : ഇസ്… ഇത് കൊള്ളാല്ലേ അടിപൊളി ആയിണ്ട് മസ്ത്ത്

ഞാൻ : എന്ത് ചെയ്യാ എന്നെക്കൊണ്ട് വൈയ്യ…

പപ്പ : അതേ കറന്റ് ബിൽ വരുമ്പോ എന്ത് ചെയ്യാ പറയണേ

ഞാൻ : ഓ 🙄

അമ്മ : ഏയ്‌ മതി ഇനി അടുത്തത് എന്നാലും എന്റെ വീട് എനിക്ക് എന്തോ പോലെ ഇപ്പൊ

ഞാൻ : ഏഹ്

അമ്മ : എനിക്ക് അവടെ വിട്ട് വരാൻ ഒരു

ഞാൻ : അതാണോ അമ്മ വന്നെ

ഞാൻ അമ്മേ പിടിച്ച് കൊണ്ട് സോഫയിൽ ഒരുത്തി

ഞാൻ : ആ വീട് വാങ്ങാൻ ഒരു പാർട്ടി റെഡി ആണ്

അമ്മ : പിന്നെ കൊടുക്കേ അത് 😏

ഞാൻ : ഐ, ഇത് കേക്ക് ടീച്ചറെ എന്റെ അമ്മാവന് ആ വീട് വാങ്ങിയാ കൊള്ളാന്ന്

അമ്മ : അമ്മാവൻ 😳 ഏത്

അമ്മ തിരിഞ്ഞ് നോക്കിയതും ഞാൻ തന്നെ പറഞ്ഞ് ഭദ്രമ്മാമ നിക്കുന്നു

അമ്മ : ഇവനാ 😁

ഭദ്രമ്മാമ : എന്താടീ തരില്ലേ നീ എനിക്ക്

അമ്മ പപ്പേ കൈ ചൂണ്ടി കാട്ടി

ഞാൻ : പപ്പക്ക് നമ്മടെ സ്ഥലം കൊടുക്കാൻ ഒരു ബുദ്ധിമുട്ട് ഇണ്ട് എന്നെ ഉള്ളു അല്ലാതെ പപ്പക്ക് ഓകെ ആണ്

പപ്പ : yaah no issues

നന്ദ അമ്മായി : അതേ കിച്ചു ഞങ്ങക്ക് ഇവടെ വീടൊന്നും ഇല്ലല്ലോ കണ്ണനോട് ആദ്യം നിങ്ങടെ കൊച്ചിലെ flat കൊടുക്കോ ചോദിക്കാൻ പറഞ്ഞതാ

ഞാൻ : flat അല്ല അമ്മായി വീടാ

പെട്ടെന്ന് അമ്മൂന്റെ പിന്നി നിന്ന് ശ്രീ ഞെട്ടി നോക്കി

അമ്മ : കൊച്ചിയോ അവടെ ഒന്നും വേണ്ട

ഭദ്രമ്മാമ : എനിക്ക് അറിയാ നിന്റെ sentiments പക്ഷെ ഫുൾ furnished വീട് പെട്ടെന്ന് ഒപ്പിക്കാൻ പാടാ കിച്ചു… ഞങ്ങള് ആദ്യം കൊച്ചിലെ വീട് മനസ്സി കണ്ടിട്ട് തന്നാ വന്നെ പിന്നേ ഇവടെ ഇങ്ങനെ ആയപ്പോ just ചോദിച്ചു മാത്രം…

Leave a Reply

Your email address will not be published. Required fields are marked *