ഞാൻ : ഏയ് no no… അതൊന്നും വേണ്ട ചേട്ടാ അത് കഴിഞ്ഞു വിട്ടേക്ക്…
ശരൺ ചേട്ടൻ : ആ അപ്പൊ കാണാ
ഞാൻ : വൈകീട്ട് ലക്ഷ്മി പൂജ ഇണ്ട് ടൈം ഇണ്ടേ എറങാ
ശരൺ ചേട്ടൻ : നോക്കാ ഡോ 😊
ഞങ്ങള് നോക്കി നിക്കേ ജോസഫ് അങ്കിൾടെ കാർ അകത്തേക്ക് കേറി വന്നു
സതീഷ് മാമ : മാർടാ ചെക്കാ
ഞാൻ : ഓ അളിയൻ വന്നപ്പോ നമ്മളെ വേണ്ടാ
പുള്ളി എന്നെ നോക്കി ചിരിച്ചിട്ട് എറങ്ങി നടന്നു…
പപ്പ അടുത്തത് എറങ്ങി വന്നു…
അമ്മു : ശെരി ചേച്ചി… Bye ശൊത്തു… 😃
.
ഞാൻ മെല്ലെ മെല്ലെ കാറിന്റെ അടുത്ത് പോയി…
പപ്പ : ജോസഫ് how are you man
ജോസഫ് അങ്കിൾ : കള്ള പണം മുഴുവൻ എറക്കി 😂
പപ്പ : arrest ചെയ്യാൻ വന്നതാ SP 😂
സതീഷ് മാമ : അളിയാ
ജോസഫ് അങ്കിൾ : നിങ്ങളൊക്കെ നേരത്തെ വന്നോ, ആ ഇതാര് come man
ഞാൻ ഒന്ന് smart ആയി അങ്ങോട്ട് നടന്നു
ജോസഫ് അങ്കിൾ : 😃 how are you
ഞാൻ : ഉം.. 🤝 Good uncle, how are you 😊
ജോസഫ് അങ്കിൾ : good good
ഞാൻ : ലില്ലി ആന്റി 😃
ലില്ലി ആന്റി : ഓ വന്നല്ലോ അമ്മേ കരയിക്കണ മോൻ… 😡
ഞാൻ : വോ 😁
പെട്ടെന്ന് ഞാൻ ഹന്ന ആന്റിടെ ബാക്കിൽ നിക്കണ കണ്ടു…
.
.
ശ്രീ : ഇതാരാടി
കൊറച്ച് പിന്നി നിന്നിട്ട് ശ്രീ ചോദിച്ചു
അമ്മു : ഹന്ന 🙄…
.
.
> 14:55
അച്ചു റൂമിലേക്ക് കേറി വന്നു
അച്ചു : നന്ദ ഹന്ന വന്നത് കണ്ടില്ലേ നീ
നന്ദൻ : വന്നാ ഭഗവാനെ എവടെ
അച്ചു : താഴേ ഇണ്ട് ചെല്ല്
നന്ദനും സോനയും കൂടെ എറങ്ങി പോയി…
ജാനു : ആരാ അച്ചു അത്…
അച്ചു : ഇവൾടെ ഏറ്റവും ഇഷ്ട്ടപ്പെട്ട കൂട്ട്കാരി
അമ്മു : പോടാ 😡
ജാനു : പറ അമ്മൂന്റെ കഥ കേക്കട്ടെ 😁