വധു is a ദേവത 46 [Doli]

Posted by

ഞാൻ : ആര്

കുട്ടു : ശിവേട്ടൻ നമ്മടെ പവിടെ

ഞാൻ : മോനെ കുട്ടു കെട്ടി തൂക്കും ഞാൻ കാലി പിടിച്ച്…
കുട്ടു : 😂

ഞാൻ : എവടെ അവൻ എന്നിട്ട്

കുട്ടു : ഞാൻ സിദ്ധു ഏട്ടന്റെ കാറിന്റെ കീ കൊടുത്തു ശിവേട്ടൻ എങ്ങോട്ടോ പോയി വണ്ടി എടുത്തോണ്ട്

സിദ്ധു ക്യാമറ എടുത്തോണ്ട് വന്നു…

ഫാമിലി ഫോട്ടോ എന്ന് പേരും പറഞ്ഞ് ഓരോരുത്തരെ ആയി മാറി മാറി സിദ്ധു ഫോട്ടോ എടുത്തോണ്ട് നിന്നു…

സതീഷ് മാമ വന്ന് എന്റെ കൈ പിടിച്ച് വലിച്ച് ഗണപതിടെ സൈഡിൽ പോയി നിന്നു

നിഷ അമ്മായി : അതേ ഞാൻ വന്നാ കൊഴപ്പം ഇല്ലല്ലോ

ഞാൻ : എന്ത് പ്രശ്നം

ഞാൻ : കാർത്തി, come

ഭദ്ര മാമ : എന്നാ ഞാനും വരാ

അമ്മ : എന്നാ ഞാനും 😂

നന്ദ അമ്മായി : wait wait ഞാനും

ഞാൻ : പപ്പാ, പപ്പ എവടെ

സിദ്ധു : രാമമ്മാമേ ഒന്ന്‌ വന്നെ

പപ്പ മുണ്ട് ചെറുതായി പൊക്കി പിടിച്ച് ഓടി വന്നു…

സതീഷ് മാമ : അപ്പു ഇന്ന് ഞങ്ങളെ കൊല്ലും

ഞാൻ : സിദ്ധു ഈ ഫോട്ടോ ഇപ്പൊ തന്നെ അവന് അയച്ച് കൊടുത്തേക്ക് മറക്കല്ലേ

സിദ്ധു : done… 😂 അപ്പൊ smile

പപ്പ : set….

ഫോട്ടോ എടുത്ത് പപ്പയും മാന്മാരും സൈഡിലേക്ക് പോയി…

ഞാൻ അമ്മേ പിടിച്ച് അടുത്തേക്ക് വലിച്ചു

അമ്മ : ഉം…

ഞാൻ : ചുമ്മാ 😁

ഞാൻ അമ്മടെ കവിളിൽ അമർത്തി ഉമ്മ വച്ചു…

സിദ്ധു : അങ്ങനെ നിക്ക് ഒരു ക്ലിക്ക്

അമ്മു എന്നെ എന്താ വിളിക്കാത്തത് എന്ന് നോക്കി നിപ്പാ…

നന്ദൻ : അതേ എന്റെ ഒരു ഫോട്ടോ എടുക്കടാ സിദ്ധു

ഞാൻ : ആഹ് വാ

ഞാൻ നടുക്ക് നന്ദൻ അപ്പറം ഇപ്പറം അമ്മയും

അപ്പഴേക്കും എല്ലാരും കൂടെ എറങ്ങി വന്നു

അമ്മ : നിങ്ങള് പൊക്കോ ദേ ശ്രീക്കുട്ടിടെ ചേച്ചി ഒക്കെ വന്നു…

Leave a Reply

Your email address will not be published. Required fields are marked *