സൂര്യ : അമ്മു കേട്ടല്ലോ 👀
ഞാൻ : എല്ലാരോടും ആയിട്ടാ
അമ്മു : എന്നോട് ആണ് എങ്കി എന്നോട് പറയാൻ പറ ശ്രീ 😡 അല്ലേലും നായകന്റെ സ്വഭാവം വച്ചിട്ട് ആ പത്മിനിയേ ഇവടെ കേറ്റി പൊറുപ്പിച്ചാലും വേറെ ആരേം കേറ്റില്ല
ഞാൻ : ഞാൻ പോവാ എനിക്ക് ഈ ഡയലോഗ് ഒന്നും കേക്കാൻ വൈയ്യ, ദീപക് വരുമ്പോ പറയാൻ പറ ശ്രീ…
.
.
ഞാൻ നേരെ പോയി പത്മിനിടെ റൂമിൽ കേറി
അവര് രണ്ടും ഇരിപ്പാ അവടെ
ഞാൻ മെല്ലെ അവൾടെ മുന്നിൽ ഇരുന്നു
ഞാൻ : എന്തിനാ, 🙂
പത്മിനി : 😣
ഞാൻ : എനിക്കറിയാ ഇവൻ അടക്കം ആരും വിശ്വസിക്കില്ല താൻ വന്ന് പെട്ട് പോയതാ എന്ന് പക്ഷെ എനിക്കറിയാ പോട്ടെ സാരില്ല…
ശിവ ഇരുന്ന ഇരുപ്പ് നിക്കുന്നില്ല അവന് ഇരിക്കാൻ പറ്റുന്നില്ല
ഞാൻ അവളോട് സംസാരിച്ചോണ്ട് ഇരിക്കുമ്പോ രാമൻ പിന്നിൽ നോക്കുന്നു, നോക്കിയപ്പോ അമ്മുന്റെ തല ഞാൻ കണ്ടു…
ഞാൻ മെല്ലെ എണീറ്റ് തിരിഞ് ഡോർ തൊറന്നതും അമ്മു നേരെ നിന്ന് ശ്രീയെ നോക്കി
അമ്മു : ശ്രീ വാ പോവാ
Its time…മനസ്സ് പറഞ്ഞു
എല്ലാരും നിക്കുന്ന സ്ഥലത്തേക്ക് അവരെ ഒക്കെ മാറി മാറി നോക്കി…അമ്മൂന്റെ കൈ പിടിച്ച് വലിച്ചു…
അമ്മ : ഉംച്ച് വ്
ഞാൻ : പത്മിനി, എനിക്ക് ഒരു സഹായം ചെയ്യണം കസിൻന്നോട് പറയണം ഇവൾ എന്റെ ആണെന്ന് ഇവള് മാത്രം ആയിരിക്കും എന്റെ എന്ന്… വെറുതെ അങ്ങോട്ട് വരാൻ ശ്രമിക്കരുത് എന്നും ഇനി ആരൊക്കെ വന്നാലും നടക്കില്ല…
രാമൻ എന്റെ മൊഖത്ത് ഒരു നോട്ടം നോക്കി
അവന്റെ കണ്ണുകൾ നെറഞ്ഞത് ഒരു തെളക്കം പോലെ കാണാ
അവൻ അത് മറക്കാൻ വേണ്ടി തല താത്തി
അമ്മു എന്നെ തിരിഞ്ഞ് നോക്കി….