നിങ്ങക്ക് ബോധം ഇല്ലേ, ഏഹ്… നിങ്ങള് അവളോട് ദേഷ്യം വച്ചോ എന്തിനാ കാണിക്കുന്നേ അവളൊന്നും നമ്മടെ കൂടെ വരാൻ പോണില്ല നീ ഒക്കെ കള്ളി വഞ്ചക്കി എന്നൊക്കെ പറഞ്ഞില്ലേ ആ രാമൻ ഇതൊക്കെ കേക്കുന്ന കാര്യം ആരേലും ഓർത്തോ, നിനക്ക് ബോധം ഇല്ലേ നന്ദ അവന്റെ ഭാര്യ അല്ലെ അത് നീ ഒക്കെ ഈ പറഞ്ഞത് മനസ്സില് വച്ച് വച്ച് അവൻ അവളോട് പെരുമാറും, എനിക്ക് കൊഴപ്പം ഒന്നും ഇല്ലെന്ന് അവനെ മനസ്സിലാക്കി കൊടുക്കാനാ ഞാൻ അവളെ ഇങ്ങോട്ട് കൊണ്ടുവന്നത് ഓരോ മണ്ടന്മാര്…നിങ്ങള് ഫ്രണ്ട്സല്ല നിങ്ങള് എന്റെ കാലന്മാരാ…
അച്ചു : അതന്നെ
നന്ദൻ : നീ മൂട്, നീ രാമന് വേണ്ടി എന്ത് കോപ്പോ ചെയ്തോ പക്ഷെ ഒരു വട്ടം കൂടെ അവളെ എന്റെ കണ്മുന്നി കണ്ടാ നിന്റെ ചെവിക്കുറ്റി ഞാൻ അടിച്ച് പൊട്ടിക്കും…😡
ഞാൻ : സിദ്ധു നീ ആ കുട്ടിക്ക് food എടുത്ത് കൊട്ക്ക് ചാരു നീ ഒന്ന് പോ…
അച്ചു : അതെ എന്തിനാ ടാ നല്ല ഒരു ദിവസം നശിപ്പിക്കുന്നെ ശേ…
ഞാൻ : അതിന് ഇവർക്ക് ബോധം വല്ലതും ഇണ്ടോ
നന്ദൻ : ടാ അവള് വേണ്ട ടാ അതിനെ കണ്ടാ അറിയാ വെഷം ആണെന്ന്
ഞാൻ : ആയിക്കോട്ടെ, നമ്മളെ അത് ഇനി ബാധിക്കില്ലല്ലോ, പിന്നെ അങ്ങനെ എനിക്ക് ഒറ്റപെടുത്താൻ പറ്റില്ല നന്ദ നിങ്ങളെ പോലെ, അവള് എന്റെ relative ആണ്, നിനക്ക് അങ്ങനെ അല്ല നിനക്ക് നിന്റെ ഒരു ഫ്രണ്ട്ന്റെ ഭാര്യ എനിക്കോ
സൂര്യ : ശെരി വിട് വിട് അതെ പന്തല് കെട്ടാൻ ആള് വന്നിണ്ട് നന്ദ നീ വാ…
അമ്മു ഒറഞ്ഞ് തുള്ളിക്കൊണ്ട് ഒന്നും പറയാൻ പറ്റാതെ നിക്കാ
ഞാൻ : ശ്രീ, ഇവടെ എനിക്ക് ഒരു രീതി ഇണ്ട് അതിന് പറ്റാത്ത ആരും വേണ്ട നിന്നോടാ പറഞ്ഞെ നിനക്ക് ഇഷ്ട്ടം ഇല്ല എന്റെ പ്രവർത്തി എങ്കി നീ ഈ നിമിഷം എറങ്ങി പൊക്കോ