വധു is a ദേവത 46 [Doli]

Posted by

ഞാൻ സിദ്ധുനെ നോക്കി

സിദ്ധു : on time

ഞാൻ : വരു, വരൂ

രാമു : ഇന്ദ്രാ വേണ്ട ടാ വിട്ടേക്ക് പോട്ടെ

ഞാൻ : എന്താ ടാ നമ്മടെ വീടിന്റെ പരിപാടി നടക്കുമ്പോ നിന്റെ ഭാര്യ വേണ്ടേ ഇവടെ

പെട്ടെന്ന് അമ്മു പിന്നിൽ നന്ദൻ റോക്കറ്റ് പോലെ കേറി വന്നു കൂടെ ബാക്കി ഉള്ളവരും

നന്ദൻ : എന്ത് വേണം,

കൈ ചുരുട്ടി പിടിച്ച് നന്ദൻ പത്മിനിടെ നേരെ ചാടി

ഞാൻ : നന്ദ വേണ്ടാ ഞാനാ വരാൻ പറഞ്ഞെ

അമ്മു : നിനക്ക് മതി ആയില്ലേ ഇനിയും ഏഹ്… ഇനി എന്തിനാ, വെഷം ആണ് ഇവള്

അവരോരുത്തരും അവളെ മാറി മാറി പഴി പറയാൻ തൊടങ്ങി

.
.
ഏഹ്… Just shutup 😡 നിങ്ങക്ക് ബോധം ഇല്ലേ വീട്ടി കേറി വന്ന ആളോട് ഇങ്ങനെ ആണോ സംസാരിക്കാ… ഞാൻ വിളിച്ചിട്ടാ പത്മിനി വന്നത്, ആർക്കാ കൊഴപ്പം

നന്ദൻ : ടാ സൂര്യ ഇവൻ ഇവന് പ്രാന്താ ടാ എല്ലാരേം ഇവന്റെ fans ആക്കണം പട്ടി

അമ്മു : സത്യം നന്ദ 😏

അവൻ എന്നെ കളിയാക്കി ചിരിച്ചു…ഇവളവന് കൂട്ടും.

സൂര്യ : ടാ, മതി ഒരിക്കെ വെട്ടിയാ വെട്ടിയതാ അറിയാലോ

ഞാൻ : അതിന് എന്താ സംഭവിച്ചേ

ജാനു : ഇതിലും വലുത് എന്താ ടാ ഒള്ളത് ഇവള് നമ്മളെ ഒക്കെ പറ്റിച്ചില്ലേ, പിന്നേ നീ പോയത്

ഞാൻ : ഞാൻ പോയത് പത്മിനി കാരണം ആണെന്ന് ആരാ പറഞ്ഞെ ഏഹ്, 😏 ഞാൻ പോയത് എന്റെ dream home ന് വേണ്ട best സാധനങ്ങൾ തപ്പി എടുക്കാനാണ്, ടാ രാമാ നീ പത്മിനിയേ കൊണ്ട് അപ്പറം പോയി ഇരിക്ക് ഞാൻ ഇപ്പൊ വരാ….

നന്ദൻ : എന്തോ ചെയ്യ്, നീ ഒരുകാലത്തും പഠിക്കില്ല…

ഞാൻ : രാമാ വിളിച്ചോണ്ട് പോ…

സിദ്ധു : ടാ പോ

ഞാൻ അവര് പോയതും ഇവടെ നിക്കുന്നത്കളെ ഒക്കെ നോക്കി

Leave a Reply

Your email address will not be published. Required fields are marked *