സമയം ഒരു അര മണിക്കൂർ ഏതാണ്ട് കഴിഞ്ഞു
ഞാൻ ബാൽകണിയിൽ ചാരുന്റെ തോളിൽ കൈ ഇട്ട് നിക്കുമ്പോ ഗെയിറ്റ് കടന്ന് പവിടെ സ്കൂട്ടി വരുന്ന കണ്ടു
എന്റെ നോട്ടം പോയത് സ്കൂട്ടിടെ പിൻ സീറ്റിൽ ഇരിക്കുന്ന ആ ആളിലേക്കും
ചാരു എന്നെ നോക്കി ഞാൻ നോക്കുന്ന അതെ സ്ഥലത്തേക്ക് നോക്കി
ചാരു : is that her the queen
ഞാൻ ഒന്ന് തല ആട്ടി…
…..
വിളിച്ച ഓരോരുത്തർ ആയി വന്ന് തൊടങ്ങി
ശ്രീ : അച്ഛ ഇന്നലെ പറഞ്ഞില്ലല്ലോ അങ്കിൾ വിളിച്ച കാര്യം
അങ്കിൾ : ഇന്നലെ അളിയൻ വിളിച്ചിട്ട് ഫോൺ പുള്ളിക്ക് കൊടുത്തതാ അപ്പൊ അങ്ങനെ ആണ് സംഭവം
അമ്മു : ചേച്ചി ഒക്കെ വരൊ മാമേ
അങ്കിൾ : ആഹ് വരും മോളെ കൊച്ചിനെ നോക്കണ്ടേ എന്നിട്ട് വരും, കൊറച്ച് വെള്ളം തരോ
അമ്മു : ആഹ് തരാ
അമ്മു വെള്ളം എടുത്ത് വരുമ്പോ ഉമ്മറത്തെ ഡോറിന്റെ അവടെ ആരോ വരുന്ന കണ്ടു
നോക്കിയപ്പോ അച്ചുക്കുട്ടൻ രാജു ചെറിയച്ഛന്റെ മോൻ പക്ഷെ പിന്നില് വന്ന ആ മൊഖം ആ രൂപം
അമ്മു വെറഞ്ഞ് പോയി
പപ്പ
അമ്മു അവൾ പോലും അറിയാതെ പറഞ്ഞു
ശ്രീ അമ്മൂനേം അവളേം മാറി മാറി നോക്കി
അമ്മു അവൾക്ക് നേരെ പോയതും പെട്ടെന്ന് സിദ്ധു ചാടി വീണു…
.
.
.
.
മേലെ പത്മിനിയേ കാത്ത് ഞാൻ നിന്നു…
കൊറച്ച് നേരത്തെ കാത്തിരിപ്പിന്റെ ഒടുവിൽ ഡോർ തൊറക്കുന്ന ഒച്ച കേട്ട് ഞാൻ തിരിഞ്ഞ് നോക്കി…
അതെ എന്റെ നാശം കാണാൻ ഇരുന്നവളെ എന്റെ രണ്ട് സഹോദരങ്ങൾ ചേർന്ന് എന്റെ അടുത്തേക്ക് എത്തിക്കുന്ന മഹത്തായ സംഭവം…
പത്മിനി എന്നെ കണ്ടു അവളിൽ ഒരു ഞെട്ടൽ, കുറ്റബോധം എല്ലാം കാണുന്നുണ്ട്
താഴെ നിന്ന് ragging കിട്ടിക്കാണും