ഞാൻ : ദീപം ദീപം ദീപം
അമ്മു തുണി എടുത്ത് കൊടഞ്ഞ് തിരിഞ്ഞ് നടന്നു
ദീപക്ക് ദീപക്ക് ദീപക്ക്…
അമ്മു ബ്രേക്ക് ഇട്ട പോലെ നിന്നു…
നിന്ന് കുലുങ്ങാൻ തൊടങ്ങി…
” എനിക്കറിയാ തിരിച്ച് വരുംന്ന് വരുമ്പോ ഒരു കാര്യം കൂടെ എന്റെ ചക്കര ചെയ്യണം എന്റെ പിന്നാലെ വരണ്ട… തിരിച്ച് വരുമ്പോ എന്നെ മറന്നോണം …. എനിക്കറിയാ എന്നെക്കൊണ്ട് പറ്റിയാലും നിന്നെക്കൊണ്ട് പറ്റില്ലെന്ന്, വേണ്ട നമ്മള് ശെരിയല്ല . എല്ലാം വെറും തെറ്റാ നമ്മള് സെറ്റല്ല … അമ്മു ഈ സംഭവം ഇവടെ വിടാ എനിക്ക് അറിയില്ല ഒറ്റക്ക് ഒരു ജീവിതം ഒണ്ടോ എന്നാലും വേണ്ടാ”
ഇന്ദ്രന്റെ വാക്കുകൾ കേട്ട് അമ്മു തരിച്ച് മെല്ലെ തിരിഞ്ഞ് നോക്കി…
ഞാൻ : വല്ലതും മാറ്റം ഇണ്ടോ…
ഞാൻ നടന്ന് അവൾടെ മുന്നിലേക്ക് പോയി…
അമ്മു എന്നെ നോക്കീല്ലാ
പൊട്ടാൻ നിക്കുന്ന ബലൂൺ പോലെ ഒറ്റ നിപ്പ് മാത്രം
ഞാൻ അവൾടെ താടിക്ക് പിടിച്ച് എന്റെ നേരെ ആക്കി
അമ്മു കണ്ണോണ്ട് കെഞ്ചി
ഞാൻ : ഏതോരു ദീപക് എന്ന് പറഞ്ഞാ ഞാൻ അങ്ങ് വിശ്വസിക്കോ… ഉം
അമ്മു : അ
ചാരു കേറി വന്നു
ചാരു : ഓ sorry
ഞാൻ : നിക്ക് ഞാനും ഇണ്ട് നിന്നെ
ഞാൻ : എന്റെ നെഞ്ചത്ത് കുത്തി നീ
ചാരു : അമൃത,
അമ്മു അവളെ ദേഷ്യത്തോടെ ഒന്ന് നോക്കി
ചാരു : എനിക്ക് ഇതിനെ ഒരു one month ആയിട്ട് അറിയാ, ചുമ്മാ ആണേ അഭിനയം എന്നോട് എന്നും തന്റെ കാര്യം പറയും, പാവം ചെക്കനാ
ചാരുന്റെ തോളിൽ കൂടെ കൈ ഇട്ട് നിന്ന എന്റെ വയറ്റിൽ ഒന്ന് ചെറുതായി ഇടിച്ച് അവള് പറഞ്ഞു…
ചാരു : പോ, go out ഞാൻ ഒന്ന് സംസാരിക്കട്ടെ