വധു is a ദേവത 46 [Doli]

Posted by

ആഹ് വരണം വരണം

പപ്പ കൂടെ വെളിയിലേക്ക് എറങ്ങി വന്നു

പപ്പ : സുദർശൻ, നമസ്ക്കാരം 🙏…

സുന്ദർശൻ അങ്കിൾ : എന്നാലും എന്താ ഡോ ഇത്… 😃

പപ്പ : ഒന്ന് ഞെട്ടിക്കാ വച്ചു

അങ്കിൾ : അയ്യോ വല്ലാത്ത ഞെട്ടൽ തന്നെ

ആന്റി : ഞങ്ങള് ഉച്ചക്ക് വരാൻ ഇരുന്നതാ ഇവള് ഇപ്പൊ വിളിച്ച് കാര്യം പറഞ്ഞപ്പോ പിന്നെ നേരെ എറങ്ങി

ഞാനും അമ്മേം കൂടെ മധു ആന്റിടെ കൂടെ വീട് മുഴുവൻ കറങ്ങി…

മധു ആന്റി : എന്റമ്മോ ഇത് കലക്കി എന്തായാലും… ആ എന്നാലും എന്നോട് പറയാത്തത് മോശം ആയി

ഞാൻ : എന്താമ്മാ പറയാഞ്ഞത്

അമ്മ : 😂 എടി പോത്തേ ഞാൻ തന്നെ ഇപ്പഴാ അറിഞ്ഞേ

ഞാൻ : 😝

മധു ആന്റി : എന്നാലും നീ വന്നല്ലോ കുട്ടാ ഇവൾടെ കരച്ചിൽ ഇനി എങ്കിലും കമ്മി ആവോല്ലോ ഞാൻ കേട്ട് കേട്ട് മടുത്തു…

അമ്മ : ഓ അപ്പൊ നീ ഞാൻ പറയണ ഒക്കെ ഇഷ്ട്ടം ഇല്ലാതെ കേക്കാ അല്ലെ ടീ 😡

മധു ആന്റി : അങ്ങനെ അല്ല ടീ എനിക്ക്

പെട്ടെന്ന് ആ വഴി ചാരു വന്നു

ഞാൻ അവളെ പിടിച്ച് തോളിൽ കൂടെ കൈ ഇട്ട് നിർത്തി…

മധു ആന്റി : ഇത്

ഞാൻ : ചാരു, എന്റെ മച്ചാൻ ആണ് 😊

മധു ആന്റി : ഉം 😊

ടീച്ചറെ

അമ്മു മെല്ലെ വന്ന് അമ്മേ വിളിച്ചു

അമ്മ : എന്താ കുട്ടാ

അമ്മു : രാമകൃഷ്ണ മാമ വന്നിട്ടുണ്ട് അങ്കിൾ വിളിക്കുന്നു…

അമ്മ : ആണോ ദേ വന്നു

ചാരു എന്നെ നോണ്ടി

ഞാൻ : ആഹ്

ചാരു : ചന്തു

അവള് ഫോൺ കാട്ടി എന്നോട് പറഞ്ഞു എന്നിട്ട് എറങ്ങി പോയി…

അമ്മ എന്നെ തിരിഞ്ഞ് നോക്കി

അമ്മ : മോളെ ആ തുണി എടുത്തിട്ട് വാ, മധു വാ നമ്മക്ക് താഴെ പോവാ

അവര് എറങ്ങി പോയി

അമ്മു മെല്ലെ ഉള്ളില് വന്ന് തുണി എടുക്കാൻ വന്നു

Leave a Reply

Your email address will not be published. Required fields are marked *