അമ്മു ഞെട്ടി തരിച്ച് ഞങ്ങളെ നോക്കി
അമ്മ അവളെ നോക്കി കണ്ണടച്ച് കാട്ടി
അമ്മ : നീ ആലോചിച്ച് നോക്കിക്കേ നീ ഇങ്ങനെ ചെയ്താ എന്റെ ഏഴി പഠിക്കുന്ന ചക്കരക്ക് സങ്കടം ആവില്ലേ ഈ മരമണ്ടു വല്ലതും പറഞ്ഞു വച്ച് , നല്ല കഴിവും ബുദ്ദിയും ഒള്ള എന്റെ കൊച്ച് ഇങ്ങനെ ചെയ്യാവോ അത് മാത്രം ആണോ നീ ഒന്ന് ആലോചിക്ക് നിങ്ങള് അടി ആയാ അത് കാണാൻ കാത്ത് നിന്നവര് ജയിച്ച പോലെ ആവില്ലേ… അത് മാത്രം ആണോ പപ്പ, അങ്കിൾ അവര് അടി ആവും ഇതിന്റെ പേരില് പാവല്ലേ പപ്പ പപ്പ മോനുന് വേണ്ടി അല്ലെ ജീവിക്കണേ പപ്പക്ക് വേണ്ടി… നീ ആലോചിക്ക് പണ്ട് ടൂർ പോയപ്പോ ആ കൊച്ച് കുട്ടിയെ ഇഷ്ട്ടായിട്ടല്ലേ നീ എന്നോട് വന്ന് പറഞ്ഞത് നിനക്ക് വേണ്ടി ആണ് ഞാൻ എത്ര പേർടെ എതിർപ്പ് വേണ്ടാ വച്ചിട്ട് നിങ്ങടെ കല്യാണം നടത്തിയത് ഒരു കൊല്ലം കഴിയുമ്പോ ഇങ്ങനാ ചെയ്യാ…
ഞാൻ : അത്…
അമ്മ : ഒന്നും പറയണ്ട രണ്ടാളും ആലോചിക്ക് നിങ്ങക്ക് നിങ്ങളില്ലാത്ത ഒരു life ഇണ്ടെന്ന് സ്വയം തോന്നിയാ അമ്മ പിന്നെ നിർബന്ധിക്കില്ല…
അമ്മ എന്നെ വിട്ട് മാറി
വാ അകത്ത് പോവാ അമ്മ ഉള്ളിലേക്ക് നടന്നു
അമ്മ അവടെ ഒളിഞ്ഞ് നിക്കുന്ന ശ്രീയേ ഒന്ന് നോക്കി
അമ്മ : വാ
അവൾടെ തോളിൽ കൈ ഇട്ട് അമ്മ കൂടെ നടത്തി
അമ്മ : എന്ത് തോന്നുന്നു വെഷം ഏറ്റ് കാണോ
ശ്രീ : 🙄
അമ്മ : 😂
ശ്രീ : അയ്യോ ആ ചെക്കൻ ഇങ്ങനെ ആയത് എങ്ങനെ ആണ്… തനി പകർപ്പ് എന്റെ ദൈവമേ… 🙄
അമ്മ : എടി മോളെ ഈ വീട് ഇങ്ങനെ കൊണ്ട് പോവാൻ ഇതിലും വല്യ കളികൾ വേണം, നിനക്ക് അറിയാത്ത കൊണ്ടാ എന്റെ മോനെ അവന് കാര്യം മനസ്സിലായിക്കാണും ഇത് നിന്റെ ആ മണ്ടൂസ് അമ്മൂന് വേണ്ടിയാ അവള് ഇനി കേറി കൊളുത്തും…