ഞാൻ : ആഹ് എവടെ മായ വരില്ല പറഞ്ഞു അവള് ചേച്ചിടെ കൂടെ ഫാമിലി ടൂർ ആണെന്ന് പറഞ്ഞു…
സൂര്യ : റെമോ, ദീപുന്റെ കൂടെ പോയി exam ആണെന്ന് പറഞ്ഞിട്ട് trivandrum
ഞാൻ : രാമൻ എവടെ എന്നിട്ട്
അമ്മ : അവൻ അവടെ ഇണ്ട്
ഞാൻ : ഞാൻ വരാ
അമ്മ : കണ്ണാ ഉം
ഞാൻ : ഉം.. ഉം ഉം
അമ്മ : കളിക്കല്ലേ അടി വാങ്ങും
ഞാൻ : ശ്രമിക്കാ
അമ്മു : 👀
ഞാൻ : അമ്മ പോയെ ആൾക്കാര് വരും ഇപ്പൊ
അമ്മ : അവടെ പാല് എടുത്ത് വച്ചിണ്ട്… എല്ലാരും വാ
ഞാൻ : ആഹ്, അതേ സിദ്ധുനോട് മറ്റേ റോച്ചർ വാങ്ങി വച്ചത് എവടെ ചോദിക്കോ അവൻ എടുത്ത് തരും എല്ലാർക്കും കൊടുക്കാ ….
അമ്മ ഒന്ന് മൂളി തിരിഞ്ഞ് ഉള്ളിലേക്ക് കേറി പോയി…
നന്ദനും അച്ചുവും കൂടെ തോളിൽ തോളില് കൈ ഇട്ടിട്ട് എന്നെ നോക്കി ചിരിച്ചു
ഞാൻ : എന്താണ് 😁
നന്ദൻ : ഒന്നൂല്ലാ
ഒറ്റ ഇടി വയിറ്റില് രണ്ടും ഓടി തള്ളി
സൂര്യ : മൊഞ്ചൻ ആയല്ലോ എന്തായാലും 😁
ഞാൻ : ഞാനും കാർത്തിയും കൂടെ ഒരെ കറക്കം ആയിരിന്നു food ഒക്കെ കമ്മി ആണ് full ചാട്ട് ഐറ്റംസ്സാ… പിന്നെ അവടെ രാത്രി മുഴുവൻ ക്രിക്കറ്റ് ഫുട്ബോൾ ടെന്നീസ് അങ്ങനെ കളികൾ തന്നെ
സൂര്യ : ഉവ്വ്, വാ
അമ്മു അവന്റെ എടയിൽ കൂടെ പോവാൻ നോക്കി
പിടിച്ചു, ഞാൻ അവൾടെ കൈക്ക് കേറി പിടിച്ചു
സൂര്യ ചിരിച്ചോണ്ട് ഒഴിഞ്ഞ് മാറി
അമ്മു : വിട് 😣
ഞാൻ : ദീപക് ആണെന്ന് വിചാരിച്ചോ
അമ്മു കൈ വലിച്ച് എന്റെ കഴിത്തിന് പിടിച്ച് ഒറ്റ ഞെക്ക്
വേണേ കളിപ്പിച്ചോ, കരയിച്ചോ, വൈരാഗ്യം തീർത്തോ പക്ഷെ ദീപക്കെ എന്നെങ്ങാനും ഒരിക്കെ കൂടെ വിളിച്ചാ 😡
അമ്മു ശെരിക്കെ ഞെക്കി