പപ്പ : കാശി
ഞാൻ : വിട് പപ്പാ എന്നെ,
പപ്പ : പൊന്നൂ, nice dress
ഞാൻ : ചാരു എടുത്തതാ
പപ്പ : good selection
വല്യമ്മ : അതേതാ കുട്ടാ ആ കുട്ടി
അമ്മ : അവന്റെ ഏതോ ഫ്രണ്ടാ ഏട്ടത്തി,
ഞാൻ : ya ya 😃
ഇന്ദു ചെറിയമ്മ : ഞാൻ കാലത്ത് വീട്ടീന്ന് വരുമ്പോ ഇങ്ങനെ ഒക്കെ ആവുംന്ന് വിചാരിച്ചേ ഇല്ല
പപ്പ : അയ്യോ ഒന്നും പറയണ്ട മോളെ, ഇവന് അവടെ ഇരുന്നിട്ട് ഓരോന്ന് ഓർഡർ ഇട്ടാ മതിയല്ലോ, ആരും അറിയാതിരിക്കാൻ ഞാൻ പെട്ട പാട്…
നന്ദിനി അമ്മായി ഒരു തട്ടും എടുത്തോണ്ട് കേറി വന്നു
നന്ദിനി അമ്മായി : ടീ വെളക്ക് വച്ചിട്ടുണ്ട്
അമ്മ : ആഹ് thanks നന്ദു 😃
നന്ദിനി അമ്മായി : ഇവനെ ഇതന്നെ പണി food ഇണ്ടാക്കുമ്പോ കെടക്കുമ്പോ ഒക്കെ youtube വച്ച് പടക്ക് പടക്ക് hammer ന്റെ ഒച്ച വരും കർ കർ കറ കറാന്ന് മുറിക്കണ സൗണ്ട് പിന്നെ കൊറച്ച് കഴിഞ്ഞ് നോക്കിയാ കൊറേ ആൾക്കാര് ഡബ്ബ എടുത്ത് പെയിന്റും കൊണ്ട് പോവുന്നുണ്ടാവും… അപ്പൊ ഇതാണ് കാര്യം
ഞാൻ : ആഹ്, ഇവടെ ഇതൊന്നും നടക്കില്ല കൊറേ ശല്യങ്ങള് കാണും എപ്പഴും
അമ്മ : കണ്ണാ 👀
ഞാൻ : ഓ sorry
നന്ദിനി അമ്മായി : പാവം എന്റെ കൊച്ച്, ഇവൻ വന്ന ശേഷം എനിക്ക് അടുക്കള കാണണ്ട ആവശ്യം വന്നെ ഇല്ല
അമ്മ : 😊
കാലത്ത് മാത്രം ഞങ്ങള് വല്ലതും എടുത്ത് കഴിച്ച് പോവും അല്ലെ പൊറത്ത് കഴിക്കും വൈകീട്ട് ഒക്കെ ഓരോന്ന് ഒണ്ടാക്കി വച്ചിട്ടുണ്ടാവും ശൊത്തുമണി
അമ്മായി വന്ന് എന്റെ കവിള് പിടിച്ച് പിച്ചി എടുത്തു
പപ്പ : 😁
അമ്മ : പാല് പൊന്തി പൊന്തി
പപ്പ : നല്ലോണം പോട്ടെ
അമ്മ : ഇന്നാ ടീ എടുത്തോ