വധു is a ദേവത 46 [Doli]

Posted by

പപ്പ : വലത് കാല് വച്ച് കേറിക്കോ

അകത്ത് ആകെ മൊത്തം പൊക പടലം ആണ്…

അമ്മു മെല്ലെ കേറി, അകത്ത് ഗായത്രി മന്ത്രം കേൾക്കാ… അതേ പോലെ നമഃ ശിവായാ എന്ന് record കേക്കാ, നല്ല സാമ്പ്രാണി കത്തിച്ച മണം….

പെട്ടെന്ന് അമ്മു അത് കണ്ടു നമ്പൂതിരിടെ അടുത്തായി ഇരിക്കുന്ന ആ രൂപം

താടി മീശ ഒക്കെ വടിച്ച ഒരു മിലിറ്ററി trainee യേ പോലെ ഇരിക്കുന്ന അവൾ കാണാൻ കാത്തിരുന്ന രൂപം…🥹

ശ്രീ : അമ്മു 😳 😃

അമ്മു ശ്രീയേ സങ്കടത്തോടെ നോക്കി…

ശ്രീ : ടീ സിദ്ധു വന്ന് പറഞ്ഞു ഇത് നിങ്ങടെ പുതിയ വീടാന്ന്

അമ്മു ഒരു സെക്കന്റ്‌ ഞെട്ടി

അപ്പഴാ അവളും അത് ശ്രദ്ദിച്ചത്…

വന്നവർ എല്ലാരും പരസ്പ്പരം ഓരോന്ന് പറഞ്ഞ് അവർടെ ഞെട്ടൽ പങ്ക് വച്ചോണ്ട് ഉള്ളിലേക്ക് വന്നു…

അമ്മ അമ്മൂന്റെ അടുത്തേക്ക് വന്ന് അവളെ നോക്കി

അമ്മ : 😊

അമ്മു : 😊

അമ്മ : വല്യ പിടി എനിക്കുമില്ല കൂട്ടത്തിൽ നിന്നോ 🙂

അമ്മ അവളെ കൂട്ടിപ്പിടിച്ച് സ്റ്റെപ്പില് പോയി ഇരുന്നു…

അമ്മു അവടെ രണ്ട് വേറെ മൊഖങ്ങൾ കണ്ടു…

ഒന്ന് സങ്കടം, അപമാനം, ചമ്മൽ ഒക്കെ കൂടെ കലർന്ന് ഒളിഞ്ഞപോലെ നിക്കുന്ന രാമുനേം പിന്നെ കണ്ണന്റെ തൊട്ട് കൈ കൂപ്പി ഇരിക്കുന്ന ആ പെണ്ണിനേം…

ആരാ ഇത് എന്നൊരു ചോദ്യം അവളിൽ വന്നു

എന്നാലും കണ്ണൻ 🥹, ഇത്ര ദിവസം താൻ അനുഭവിച്ച tension എന്നാ അങ്ങനെ ഒന്നും അല്ല എന്ന് വെളിയിൽ കാണിക്കാൻ പെട്ട പാട്…അമ്മു തന്റെ കഷ്ട്ടങ്ങൾ ഓർത്ത് കൈ അകലത്തിൽ കിട്ടാ കനി പോലെ തന്റെ ജീവൻ കൈയ്യിലെടുത്തവനെ നോക്കിക്കൊണ്ടിരുന്നു…

Halo… Halo..

Leave a Reply

Your email address will not be published. Required fields are marked *