പപ്പ : ഉം 😊
അമ്മ : നിങ്ങക്ക് എന്താ bp ആണോ
പപ്പ : ഇല്ല why
അമ്മ : ഒരുമാതിരി
പപ്പ : അത് ഒറക്കം ഇല്ല
അമ്മ : ഇന്നലെ ഒന്നര വരെ ഫോണിൽ ആയിരുന്നു എങ്ങനെ ഒറങ്ങും പിന്നെ…
പപ്പ : അത് urgent work വന്നു ഡോ
പപ്പ വണ്ടി എടത്തോട്ട് കേറ്റി
അമ്മ : ഇത് എങ്ങോട്ടാ
പപ്പ : ഇവടെ ഒരു സ്ഥലം ഇണ്ട് കണ്ടിട്ട് പോവാ
അമ്മ : ദേ കളിക്കല്ലേ വൈകീട്ട് വരാ എല്ലാരും ഒള്ളതാ ശങ്കരേട്ടൻ ഒക്കെ ഒള്ളതാ നിങ്ങള് ചുമ്മാ ആവശ്യം ഇല്ലാത്ത പണിക്ക് നിക്കല്ലേ അവരെ ഒക്കെ ബുദ്ധിമ്മുട്ടിക്കാൻ….
പപ്പ : രണ്ട് മിനിറ്റ്
ബാക്കിന്ന് ദാസ് അങ്കിൾ pass അടിച്ച് കാട്ടിക്കൊണ്ടിരുന്നു…
പപ്പ വണ്ടി ഒരു വല്യ ഗെയിറ്റ് കടന്ന് ഉള്ളിലേക്ക് കേറ്റി…
അമ്മ ആ ഉള്ളിലേ അലങ്കാരങ്ങൾ ഒക്കെ ഒന്ന് നോക്കി
അമ്മു : എന്താ ഇത് അങ്കിളെ
മഹി ആന്റി : എന്താ ഏട്ടാ ഇത്…
പപ്പ വണ്ടി നിർത്തി എറങ്ങി
പിന്നാലെ അവരും
പെട്ടെന്ന് ഒരു ദേവൻ എന്ന പോലെ സിദ്ധു എറങ്ങി വന്നു
സിദ്ധു : മാമ ഇവരെ കൊണ്ട് പൊ കാര്യം ഞാൻ പറയാ ടൈമായി
അവൻ പപ്പേ നോക്കി പറഞ്ഞു…
(നമ്മൾ ഒരു വല്യ വീട് പണിയാൻ പോവാ )
സ്വന്തം മകൻ തന്നെ കളിയാക്കി പലവട്ടങ്ങളിലായി പറഞ്ഞ കാര്യം അമ്മടെ ഉള്ളില് കേറി വന്നു…
കൃഷ്-ണ
Recollect ചെയ്തോണ്ടിരുന്ന അമ്മടെ ചെവികളിൽ പപ്പടെ വരണ്ട ഒച്ചയിലുള്ള വിളി വന്ന് കേറി
പപ്പ : അത്
വെളറി വെളുത്ത പപ്പടെ മൊഖം
അമ്മ വരാത്ത ചിരി വരുത്താൻ നോക്കി…
പപ്പ : ഉം, വാ….
പപ്പ അമ്മടെ കൈ പിടിച്ച് കൊണ്ടോയി
അമ്മു ഇതേ സമയം എന്താ ഏതാ എന്നൊന്നും അറിയാതെ പപ്പടെ പിന്നില് പോയി…