അകത്ത് കേറിയതും രണ്ട് പേര് ഇരിപ്പുണ്ട് അതേ പോലെ ആന്റി ഒരേ കരച്ചിൽ
പെട്ടെന്ന് അവര് രണ്ട് പേരും തിരിഞ്ഞ് നോക്കി…
അതിൽ ഒരുത്തനെ എവടെ കണ്ട പോലെ ഇണ്ട്
Hey bro… 😊
ഞാൻ : ആഹ് 🤝
ഞാൻ : നല്ല പരിചയം
ഞാൻ ഇവൾടെ brother ആണ് 😁
ഞാൻ : അല്ല അതല്ല വേറെ എവടെ കണ്ട്
ഞാൻ ഇവടെ ഒക്കെ ഒള്ളതല്ലേ
ഞാൻ : അല്ല wait .. Yes അമ്പുന്റെ ആരേലും ആണോ i mean Ambujakrishan R.K കോളേജിലെ
അമ്പു 😳 അമ്പു എന്റെ ബഡി
ഞാൻ : ആഹ് ഞാൻ ഇന്നാള് അവന്റെ പിന്നി കണ്ട പോലെ തോന്നി
അവന്റെ
ഞാൻ : അവന്റെ uncle ടെ മോൻ
Yes, ആഹ് ശെരിയാ അന്ന് നിങ്ങടെ കല്യാണത്തിന് ഞാൻ കണ്ടിരുന്നു അവര് പോണത് ഞാൻ അത് വിട്ട് പോയി…
ഇവനോട് പേര് എങ്ങനെ ചോദിക്കും
ഞാൻ : ശിവറാം
എനിക്കറിയാ
(കുരിശ് പേര് പറ ഊളെ 🙄)
ഞാൻ : full name എന്തായിരുന്നു
ചന്തു മതി ഫുൾ name ഒക്കെ പറഞ്ഞിട്ട് resume ഒന്നും വക്കാൻ ഇല്ലല്ലോ
ഞാൻ : 😁 okey ഹോ
പപ്പ : രാമു
ഞാൻ അവന്റെ കൈ വിട്ട് അവളെ നോക്കി
പപ്പ : ചേട്ടൻ
ഞാൻ : അയ്യോ സോറി…
ഞാൻ നടന്ന് അവടെ ഇരിക്കുന്ന ആൾടെ അടുത്തേക്ക് നടന്നു
പുള്ളി ആന്റിടെ കൈ വിട്ട് എന്നെ നോക്കി
ഞാൻ ചെറിയ ഒരു ചിരി ചിരിച്ചു…
Please ഇരിക്ക്
ഞാൻ അടുത്തുള്ള സോഫയിൽ പോയി ഇരുന്നു
ചേട്ടൻ : അവന്റെ വിവരം വല്ലോം ഇണ്ടോ അമ്മായി
ആന്റി : ഇല്ല കുട്ടാ ഒരു കത്ത് എഴുതി വച്ചിട്ട് പോയി പിന്നേ ദേ ഇയാൾടെ ഫോണിലേക്ക് ഒരു text കൂടെ അയച്ചു എന്നെ ഓർത്ത് സങ്കടപ്പെടണ്ട എന്നൊക്കെ
ചേട്ടൻ : അവനായിട്ട് പോയതല്ലേ എന്തേലും plan കാണും
അങ്ങേര് അത് ഒരു നല്ല thought വച്ച് പറഞ്ഞതാ പക്ഷെ എന്റെ മനസ്സ് plan എന്നതിൽ stuck അടിച്ച് പോയി…