ഉണ്ണി : അണ്ണാ പേടിക്കണ്ട ഒരു large അത്ര അന്നേ… ഹഹഹാഹഹ
പേടി മനുഷ്യന് ഇല്ലാത്ത എല്ലാം വരുത്തും കാണാത്ത എല്ലാം കാട്ടും എന്നുള്ളത് ശെരി ആണ്…
അവന്റെ ഫോൺ കഴിഞ്ഞ ആ second തൊട്ട് കണ്ണ് പിടിക്കാത്ത പോലെ കാല് നിക്കാത്ത പോലെ
ഒരു large ഒന്നും ഇല്ല പക്ഷെ എന്താണോ എന്തോ വാറ്റ് എന്ന് കൂടെ കേട്ടപ്പോ overdose പോലെ ഒക്കെ…
തലക്ക് രണ്ട് തട്ടും കൊടുത്ത് ഞാൻ തിരിച്ച് പോയി
പപ്പ നഖം കടിച്ച് തുപ്പിക്കൊണ്ട് ഇരിപ്പാണ്
ഞാൻ അവളെ തന്നെ നോക്കി നിന്നു
പപ്പ രണ്ട് വട്ടം പിരികം പൊക്കി ചിരിച്ചു
ഞാൻ : അപ്പറം കെടന്നോട്ടെ
പപ്പ : എന്തെ
ഞാൻ : ഒന്നൂല്ല
പപ്പ : എന്നാ വാ
ഞാൻ : ഇല്ല ആ റൂം മതി
പപ്പ : കളിക്കല്ലേ
ഞാൻ : എന്നാ കെടക്കാ പെട്ടെന്ന് 😁
പപ്പ : എന്താണ് ഒരു ഇളി
ഞാൻ : 🙄 🙂 അല്ല ഇന്ന് നല്ല ദിവസം ആയിരുന്നില്ലേ ആന്റി ചിരിച്ചു
പപ്പ : ആരെ വിളിക്കാനാ പോയേ
അവള് മെല്ലെ എണീറ്റ് എന്റെ അടുത്തേക്ക് വന്നു
ഞാൻ : ഉണ്ണി, കാലത്ത് ഓട്ടം പോണം അതിന്റെ കാര്യം
പപ്പ : എങ്ങോട്ട് എപ്പോ എത്ര മണിക്ക് പെട്ടെന്ന് പറ 😃
ഞാൻ : ഗുരുവായൂർ, കല്യാണ ഓട്ടം കാലത്ത് അഞ്ച് മണിക്ക് എറങ്ങും 🙏
പപ്പ : ഉം…
ഞാൻ : പോട്ടെ
പപ്പ : കറ്ത്ത് പോയി
ഞാൻ : ആര്
പപ്പ : ഉം… 😃ചെറിയ വാട്ടം അത്രന്നെ നെറം പോയിട്ടൊന്നുമില്ല
ഞാൻ : ഞാനാ 🙂
പപ്പ : ഉം, cream ഒക്കെ തേച്ചൂടെ
ഞാൻ : അയ്യേ അതൊക്കെ ഈ കണ്ണാപ്പികൾടെ പട്ടി ഷോ 😁
പപ്പ : cream കണ്ണാപ്പികള് മാത്രെ തേക്കു
ഞാൻ : അങ്ങനെ അല്ല എനിക്ക് powder പോലും ഇട്ട് ശീലില്ല 😊
പപ്പ : എന്നാലേ ഈ ക്രീം ഒക്കെ ഇട്ട് tan അടിക്കാത്ത നല്ല ചേരുന്ന cream ഒക്കെ നോക്കി വാങ്ങി ഇട്ട് കൊറച്ച് സുന്ദരൻ ആവ് നോക്കട്ടെ