ഞാൻ അവളെ ഒന്ന് നോക്കി
പപ്പ മെല്ലെ തിട്ടിന്ന് എറങ്ങി എന്റെ അടുത്തേക്ക് വന്നു
ഞാൻ : ഞാൻ try ചെയ്യുന്നുണ്ട് എനിക്ക് പറ്റണ്ടെ ച്ചേ…
പപ്പ : പോട്ടെ എനിക്ക് മനസ്സിലാവും ഇന്ദ്രനെ നീ പറഞ്ഞപ്പോ പോലും accept ചെയ്യാൻ ഞാൻ തയാറായില്ല അത്ര അന്നേ ഇത്
ഞാൻ : അങ്ങനെ അല്ല ഇന്ദ്രൻ വേറെ ഹരി വേറെ
പപ്പടെ മൊഖം അങ്ങനെ മാറി
ഞാൻ : പപ്പാ…
പപ്പ : 🥹
ഞാൻ : എനിക്ക് നിന്നോട് ദേഷ്യം ഇല്ല പലപ്പഴും നിന്റെ സങ്കടം കാണുമ്പോ സഹതാപം അതേ പോലെ ആൾക്കാര് ഓരോന്ന് പറയുമ്പോ വായും പൂട്ടി നിക്കണ്ട ഗതികേട് കാരണം നാണക്കേട് ഒക്കെ തോന്നീണ്ട് പക്ഷെ നീ കാണിക്കണ പ്രവർത്തികൾ ഇത് വരെ വല്ലാത്ത കൊഴപ്പം പിടിച്ച രീതി ആയിരുന്നു…
പപ്പ : ഒള്ളതാ ഇതൊക്കെ 🥹
ഞാൻ : വിട്
പപ്പ : ഏയ് ഇങ്ങോട്ട് നോക്ക് ശിവ കൊഴപ്പം ആണ് ശിവ വല്ലാത്ത കൊഴപ്പം ആണ് പക്ഷെ രാമു lovely ആണ് ഇത് രാമു ആണല്ലോ അല്ലാതെ ശിവടെ നാടകം അല്ലല്ലോ
ഞാൻ അവളെ തന്നെ നോക്കി നിന്നു…
പപ്പ : എനിക്കറിയും ശിവ ഏതാ രാമു ഏതാന്ന് 😊
ഞാൻ : ഇത് കേക്ക്…. കേക്കോ
പപ്പ : പറ 😍
ഞാൻ : നിനക്ക് ഇന്ദ്രനും വേണ്ട എനിക്ക് ഹരിയും വേണ്ടാ എന്താ
പപ്പ : 🥹
ഞാൻ : എന്താ
പപ്പ : എനിക്ക് എന്താ പറയാ അറിയില്ല പക്ഷെ അത് നല്ല ഒരിതാ… എനിക്ക് നിന്നെ പോലെ തന്നെ അഭിനയിച്ച് മടുത്തു… ചെലപ്പോ ഇന്ദ്രൻ നല്ലവൻ ആവും പക്ഷെ എനിക്ക് അവനെ accept ചെയ്യാൻ പറ്റ്ണില്ല…
ഞാൻ : 😊 പോട്ടെ
പപ്പ : കിച്ചുന്റെ അനങ്ങാൻ പറ്റാത്ത ആ കെടത്തം ശെരിയാ അവൻ ചെയ്ത എല്ലാം തെറ്റാ പക്ഷെ ആ കെടത്തം… 😖