പപ്പ : അല്ലേലും ഇനി ജീവിതം ഒക്കെ കണക്കാ
ഞാൻ : എന്താ നിനക്ക്, ഞാൻ ആന്റിയോട് പറഞ്ഞില്ലേ അതേ എനിക്ക് നിന്നോടും പറയാൻ ഉള്ളു ഹരി educational purpose ആയിട്ട് പോയി സത്യം പറഞ്ഞാ അതേ അവൻ ജീവിതം പഠിക്കാൻ ആയിട്ട് പോയി
പപ്പ തല പൊക്കി എന്നെ നോക്കി
ശെരിയാ… അവൻ അനുഭവിക്കണം, ഞാനും, പക്ഷെ പാവം അമ്മയും അച്ഛനും എന്ത് ചെയ്തിട്ടാ
പപ്പ എന്റെ നെഞ്ചിലേക്ക് തല അമർത്തി കരയാൻ തൊടങ്ങി…
ഞാൻ : ഏയ്, ഇല്ല അങ്ങനെ ഒന്നും ഇല്ല…
പപ്പ : ഇന്നലെ ഞാൻ നിന്നെ അടിച്ചില്ലേ അതാ എന്റെ ഏറ്റൂം വല്യ സങ്കടം, നീ എന്ത് ചെയ്തിട്ടാ ഞാൻ അനുഭവിക്കണം നിന്റെ ജീവിതം ഇങ്ങനെ കരി ആക്കിയതിന്… ഞാൻ ഇനിയും അനുഭവിക്കണം….
ഞാൻ അവളെ ചേർത്ത് പിടിച്ച് എന്റെ ജീവിതം കൺ മുന്നിൽ ഒലിച്ച് പോയത് നേരിൽ കണ്ടു… എന്റെ സന്തോഷം, ചിരി, സമാദാനം, ഇന്ദ്രന്റെ ജീവിതം എല്ലാം നാശം ആയത് നേരിൽ കണ്ടു…
അടുത്ത നിമിഷം ഞാൻ കണ്ടത് ചൊമരിൽ തൂങ്ങുന്ന destroyers- ന്റെ (ഹരി, കിച്ചു രണ്ടും കെട്ടിപ്പിടിച്ച് നിക്കണ ) വല്യ പടമാണ്
ഒരു നിമിഷം എല്ലാം കൈയ്യീന്ന് പോയി പൊറത്ത് വന്നത് ഞാൻ നേരിൽ കണ്ടു…
ഹരി, കിച്ചു, അളിയാ അളിയാ, അവനെ ഞാൻ കൊല്ലും, ഞാൻ കിച്ചു, അളിയോ, അവൻ എന്റെ മുന്നിൽ കാണിച്ച പല തരം creepy shows എല്ലാം…
.
.
> 06:33
ഞാൻ : halo
മണി : പറ ഏട്ടാ
ഞാൻ : എടുത്തോ
മണി : ആ എടുത്തു കൊഴപ്പം ഒന്നും ഇല്ല
ഞാൻ : എവടെ എത്തി
മണി : ഞങ്ങള് വടക്കഞ്ചേരി കഴിഞ്ഞു
ഞാൻ : ഉം… ശെരി… പിന്നേ ഡാ ആ സ്വിച്ച് താഴെ ആണ് മറ്റത്തിന്റെ ഇതിന്റെ ക്യാബിൻ ലൈറ്റിന്റെ