സിദ്ധു : അത് കാര്യം ഇല്ല faint ആയത് ചെറിയ പനി പോലെ ഒക്കെ ഇണ്ട്… അത് എന്താ വച്ചാ ഓട്ടം അല്ലേ അയിന്റെ ആണ്
ഞാൻ : ആഹ്, നീ നോക്കണം അവനെ, പിന്നെ ഞാൻ അന്ന് പറഞ്ഞത് ഓർമ ഇണ്ടല്ലോ ഞാൻ വരുന്ന വരെ എങ്കിലും നീ കൂടെ കാണണം…
സിദ്ധു : എന്താ മൈരേ നിനക്ക് ഒന്നെങ്കി കാര്യം പറ അല്ലേ ഈ കൊണ നിർത്ത്
ഞാൻ : ഒന്നൂല്ല വൈയ്യാത്തത
പെട്ടെന്ന് എന്റെ കൈയ്യിന്ന് ഫോൺ പോയി
ഞാൻ തിരിഞ്ഞ് നോക്കിയതും പപ്പ പല്ല് കടിച്ച് ഫോൺ കട്ടാക്കി ഓഫാക്കി
ഞാൻ : 👀 😊 എന്താ
പപ്പ : മതി നിർത്തിക്കോ എല്ലാം കൊറേ ആയി
ഞാൻ : ഫോൺ തന്നെ പപ്പാ കളിക്കല്ലേ എനിക്ക് ദേഷ്യം വരുന്നേ ആഹ്
പപ്പ : നീ ഇങ്ങനെ എടക്ക് എടക്ക് വിളിച്ച് ചോദിക്കണ്ട കാര്യം ഒന്നുമില്ല
ഞാൻ : വീട്ടി വിളിക്കണത് തെറ്റാ
പപ്പ : സിദ്ധു ചേട്ടനെ അല്ലേ വിളിച്ചത് 😡
ഞാൻ : ആഹ് സിദ്ധു എന്റെ brother അല്ലേ
പപ്പ : ചോദിച്ചതോ ആ ഇന്ദ്രന്റെ കാര്യം
ഞാൻ : അതാണോ അത് പിന്നെ വിളിച്ചപ്പോ ചോദിച്ചു അത്ര അന്നേ
പപ്പ : വൈകീട്ട് പവിയേ വിളിച്ച് ചോദിച്ചതോ അപ്പൊ എന്തിനാ ഇത്രക്ക് അവന് importance കൊടുക്കണേ
ഞാൻ : അങ്ങനെ ഒന്നും ഇല്ല ടാ, നിനക്ക് തോന്നണതാ
പപ്പ : മണ്ണാങ്കട്ട 😡, ഇന്ന് വൈകീട്ട് അവന് വൈയ്യാ കേട്ടപ്പോ എന്തായിരുന്നു ഒരു റോക്കറ്റ് കിട്ടിയാ കേറി പോയേനേ അവന്റെ കാല് നക്കാൻ
വെറും അറപ്പ് പോലെ പപ്പ പറഞ്ഞു…
ഞാൻ : എന്താ നിനക്ക് trigger ആവല്ലേ വാ പറയട്ടെ 😊
പപ്പ : വേണ്ട 👀😡, ഇത്ര നേരം ആയില്ലേ കിച്ചുനേ പറ്റി വെറുതെ എങ്കിലും ആത്മാർഥത ഇല്ലാത്ത ഒരു അന്വേഷണം എങ്കിലും… എനിക്കറിയാ നിന്റെ തലക്കകത്ത് കിച്ചു നാട് വിട്ട് പോയി എന്നൊരു കള്ളകഥ വച്ച് ഇന്ദ്രനെ കൊല്ലോ എന്നൊരു പേടി ഇണ്ട് നിനക്ക്…