ഇന്ദ്രു : നീ നിർത്തിക്കോ ഞാൻ അറിഞ്ഞു എല്ലാം നിന്റെ ചെവിക്കുറ്റി ഞാൻ അടിച്ച് തിരിക്കും 😡, ഞാനും ഹരിയും പലതും കാണും അവൻ നിന്റെ ഭാര്യടെ ചേട്ടനാ എനിക്ക് വേണ്ടി നീ അവനെ കൈ വക്കാൻ പോണ്ട മേലാ ഇമ്മാതിരി പണി ചെയ്താ രാമാ 👀
എനിക്ക് കേറി അങ്ങ് വന്നു ഇവൻ എന്തിനാ ആ നായിന്റെ മകന് വേണ്ടി എന്നോട് ഒണ്ടാക്കാൻ വരണേ 😡
ഇന്ദ്രു : വായ തൊറക്ക്
സിദ്ധു : അവൻ മാറില്ല കൂമനെ പോലെ നോട്ടം കണ്ടില്ലേ 😡
ഇന്ദ്രു : പത്മിനി എന്നെ നോക്ക്
അവള് തറ നോക്കി അതേ ഇരിപ്പാ
ഞാൻ : പപ്പ്
അവളെന്നെ തിരിഞ്ഞ് ദേഷ്യത്തോടെ എന്ന് വെല കൊറച്ച് പറയാൻ പറ്റില്ല പക്ഷെ ഒരു കൊല്ലുന്ന രീതിക്കുള്ള നോട്ടം നോക്കി
പെട്ടെന്ന് അവൾ തിരിഞ്ഞ് അവനെ നോക്കി…
ഇന്ദ്രു : എനിക്കറിയാ, ഒന്നും മനപ്പൂർവം അല്ല ആരൊക്കെയോ പറഞ്ഞത് കേട്ടോ അല്ലെങ്കി താൻ അറിഞ്ഞ കഥയിൽ ഒരു വില്ലൻ ആണ് ഞാൻ ഞാൻ ഇന്നും പലർക്കും വില്ലനാ ഇനിയും ആവും… അതെന്തോ ആവട്ടെ… എനിക്ക് അറിയാ എല്ലാം ഇവരാരും വിശ്വസിച്ചോ ഇല്ലേ എനിക്ക് ഇപ്പഴും പത്മിനിയോട് ദേഷ്യം ഇല്ല
അവന്റെ സംസാരം കേട്ട് എനിക്ക് തരിച്ചു, കണ്ണ് നെറഞ്ഞു പോയി ഈ പാവത്തിനേ ആണല്ലോ അവൻ… ശരീരം വീണ്ടും കോരി തരിച്ചു… 🥹 😡
ഇന്ദ്രു : പിന്നെ ഇവൻ രാമൻ പണ്ട് തൊട്ടേ എന്റെ അടിമ ആണ് 😁, പാവാ തന്നെ വല്യ ഇഷ്ട്ടാ എന്നോടുള്ള commitment കൊണ്ട് മാത്രം ആണ്
ഞാൻ : ഇൻ.. ഏഹ്… ഇന്ദ്ര മതി നിർത്തിക്കോ 😣
ഇന്ദ്രു : നീ പോടാ
ഞാൻ അവടെ ഡോറിന്റെ ചെറിയ ഗാപ്പിൽ തല ഇട്ട് നോക്കണ അമ്മൂന്നേ കണ്ടു