പവി : ഉം
ഞാൻ : വീട്ടി വന്നോ നീ
പവി : aah വന്നു
ഞാൻ : ഇന്നലെ എന്ത് ഒരേ കലക്കോ രാത്രി
പവി : പിന്നല്ല, നീ പേടിക്കോന്നും വേണ്ടാ
ഞാൻ : ഏഹ്
പവി : സുന്ദരൻ ഇന്നലെ ചെറുതായി faint ആയി
ഞാൻ : എന്ത്
പവി : ഇല്ലെന്ന് മിനിങ്ങാന്ന് ഒന്നും ഒറക്കം ഇല്ല പിന്നെ ഇന്നലെ ഫുൾ ഓട്ടം അല്ലേ അതാ
ഞാൻ : ഇപ്പൊ എങ്ങനെ ഇണ്ട്
പവി : കൊഴപ്പം ഇല്ലെന്ന് ആ ടൈമില് തന്നെ മറ്റേ അവന്റെ ഡോക്ടർ ഇണ്ടായിരുന്നു അവടെ അതോണ്ട് കാര്യം ഇല്ലാ
ഞാൻ : ഏഹ്… ഈ നായിന്റെ മോനോട് എത്ര പറഞ്ഞാലും കേക്കില്ല നീ വച്ചോ ഞാൻ സിദ്ധുനെ ഒന്ന് വിളിക്കട്ടെ… ഉം…
നശിച്ച നായ … 🫤
ഞാൻ ഫോണായിട്ട് സിദ്ധുനേ വിളിച്ച് തിരിഞ്ഞതും പപ്പ നഖം നോക്കി നിക്കുന്നു
അവള് മെല്ലെ എന്നെ ഒന്ന് നോക്കി
പപ്പ : ചായ വേണോ
ഞാൻ : ഏഹ്
പപ്പ : 👀 ചായ വേണോന്ന്
ഞാൻ : ഉം, വേണ്ടാ…
പപ്പ : 🙂 ശെരി…
> 17:23
ഞാൻ നൈസിന് പരമു മാമടെ അടുത്തേക്ക് വലിഞ്ഞു
ഞാൻ : അതേ പരമു മാമേ
ഓ
ഞാൻ : ഞാൻ ഒന്ന് പൊറത്ത് പൊക്കോട്ടെ
പരമു മാമ : എന്താ
ഞാൻ : ഇല്ല വണ്ടിടെ അവടെ ചെറിയ പണി ചെക്കനേ വീട്ടിട്ടാ വന്നെ അവൻ അത് ഒറ്റക്ക് പറ്റില്ല കാലത്ത് ഓട്ടം പോവാൻ വേറെ ഒള്ളതാ, ഞാൻ ഡ്രൈവറേ വരണ്ടാ പറഞ്ഞു കാലത്ത് പിന്നെ അച്ഛൻ വന്നപ്പോ നേരെ അതും ഇട്ടിട്ട് ഇങ്ങോട്ട് വന്നു…ഞാൻ ഒന്ന് നോക്കീട്ട് ഡീസൽ ഒക്കെ അടിച്ച് കൊടുത്തിട്ട് വരാ
പരമു മാമ : ഉം പോയിട്ട് വാ… പിന്നെ അച്ഛ പറഞ്ഞു നീ അങ്ങനെ മനസ്സി വക്കില്ല വലുതായിട്ട് എന്ന്…
ഞാൻ : ഇല്ലെന്ന് അങ്കിൾ പറഞ്ഞത് ഒള്ളതാ അതോണ്ട് അത് മനസ്സി വച്ച് പെരുമാറി എന്ത് കാണിക്കാനാ… ഞാൻ ഒന്ന്