ആന്റി : മോനെ reply വല്ലതും വന്നോ മോനെ
ആന്റി എന്നെ നോക്കി ചോദിച്ചു
ഞാൻ : ഇല്ലാന്റി net ഓഫാണ് അതേ പോലെ ഫോണും സ്വിച്ച് ഓഫാ
പപ്പ : 🥹
ഞാൻ മെല്ലെ ആന്റിടെ അടുത്ത് പോയി ഇരുന്നു
ആന്റി : 🥹
ഞാൻ : 😃 ഒരു ആണിനെ വീട്ടി കെട്ടി ഇട്ടാ അവൻ നശിച്ച് പോവും പിന്നെ ഈ പറയുന്നത് ആർക്കും ഇഷ്ട്ടം ആയി വരില്ല എന്നാലും പറയാ ഒരു പെൺക്കുട്ടിയേ കയറൂരി വളർത്തിയാലും കൊഴപ്പാ… എന്നാ അമ്മ പറയാറ്… അയാളെ ഇവടെ അടച്ചിട്ടാ പ്രാന്ത് പിടിക്കേ ഒള്ളൂ… അവന് കൊഴപ്പം ഒന്നും ഇല്ലെന്ന് അറിഞ്ഞില്ലേ അതേ വല്യ കാര്യം അല്ലേ എനിക്ക് ഒറപ്പാ ഹരി 😣🙄 😊 തിരിച്ച് വരും ഒടനെ ആണോ ചോദിച്ചാ അറിയില്ല പക്ഷെ വരും… ആള് നല്ല vibe ആയിട്ട് തന്നെ അല്ലേ മെസേജ് ഇട്ടേക്കുന്നത്
പപ്പ : അതെമ്മാ അവന് സങ്കടം ഇണ്ട് നമ്മളെ ഒക്കെ വിട്ട് പോയതില്… പക്ഷെ അവൻ ഒന്ന് okey ആവാൻ തന്നെ ആണ് പോയത് അതോണ്ട് തിരിച്ച് വരും
ഞാൻ : അതാ, ആന്റി ഒരു കാര്യം ചെയ്യ് കിച്ചു പഠിക്കാൻ വെളി രാജ്യത്ത് പോയി വിചാരിക്ക് അതാവുമ്പോ വല്യ കാര്യം ഇണ്ടാവില്ല…
ആന്റി : എന്നെക്കൊണ്ട് അങ്ങനെ ഒന്നും പറ്റില്ല എന്നെ ഒന്ന് മനസ്സിലാക്ക് ആരേലും… 🙏
ചെകുത്താന്റേം കടലിന്റേം നടുക്ക് പെട്ട അവസ്ഥ ആയി എനിക്ക്…
ഒരുപാട് വട്ടം പലരീതിക്കും പലരും പറഞ്ഞിട്ടാ ആന്റി കൊറച്ച് അടങ്ങിയത്…
> 16:44
ഞാൻ ടെറസ്സില് നിന്ന് പവിയോട് ഫോണിൽ ഇങ്ങനെ സംസാരിച്ചോണ്ട് ഇരുന്നു
പവി : ടാ നിനക്ക് എന്താ തോന്നണേ
ഞാൻ : ഇല്ല ഡീ അവൻ അങ്ങനെ നന്നാവുന്ന 🙄 ഏയ് അവൻ നന്നാവേ ഇല്ല ഒറപ്പാ ഇത് എനിക്ക് റോങായി തോന്നാ