പരിചയം ഇല്ലാത്ത നമ്പറിന്ന് രണ്ട് മെസേജ് അതിൽ എനിക്ക് കാണാൻ പറ്റുന്നത് ഒരു കൈകൂപ്പി പിടിക്കുന്ന ഇമോജി മാത്രം…
വല്ല പിള്ളേരും പൈസ കമ്മിയാക്കാൻ ആവും എന്ന് മനസ്സിൽ കരുതി ആണ് ഞാൻ അത് തൊറന്നത്
പക്ഷെ എന്റെ കിളി പോയി
:- ഇത് ഞാനാ, അളിയൻ കാണാൻ ആഗ്രഹിക്കാത്ത ഒരുത്തൻ പപ്പടെ സഹോദരൻ ഹരി, അളിയൻ എന്ന് വിളിക്കുന്നില്ല പക്ഷെ ഞാൻ നിന്നെ ഒരിക്കലും സങ്കടപ്പെടുത്താൻ നോക്കീട്ടില്ല, എനിക്ക് ഒരുപാട് തെറ്റുകൾ പറ്റി അത് തിരുത്താൻ ഒരു അവസരം തപ്പി ഞാൻ പോവാണ്, ഈ ശത്രുവിന് താൻ ഒരു സഹായം ചെയ്യണം എന്റെ സ്ഥാനത്ത് നിന്ന് എനിക്ക് വേണ്ടി അമ്മേ നോക്കണം അമ്മക്ക് നിന്നെ വല്യ ഇഷ്ട്ടാ, അപ്പൊ എല്ലാം ശെരിയായി കഴിഞ്ഞ് ഞാൻ ഒരു പുതിയ ആളായി തിരിച്ച് വരും, എല്ലാം വെറും fun fun, എന്നോടുള്ള ദേഷ്യം പത്മിനിയോട് കാണിക്കരുത് … അപ്പൊ പാക്കലാം
🙏
ഞാൻ മെല്ലെ തല പൊക്കി പാർശുനെ നോക്കി
പാർശു : എന്താ
ഞാൻ അവൾക്ക് എന്റെ ഫോൺ കൊടുത്തു
പാർശു അതെടുത്ത് വായിച്ച് അകത്തേക്ക് എണീറ്റ് ഓടി…
ആ ടൈമി തന്നെ പപ്പ പാത്രം എടുത്തോണ്ട് ആന്റിടെ റൂം തൊറന്ന് വന്നു…
പാർശു : പപ്പു ഇത് നോക്ക്
> 13:33
പരമു മാമ : ചേച്ചി നീ സങ്കടപ്പെടല്ലേ അവൻ പറഞ്ഞല്ലോ..
ആന്റി : അയ്യോ ഇല്ല അവനോട് വരാൻ പറ നമ്മക്ക് ആർക്കും ദേഷ്യം ഇല്ലെന്ന് പറ
അങ്കിൾ : എടോ കൊച്ച് കുട്ടി ഒന്നും അല്ലല്ലോ അവൻ എന്താ ഇത്
പരമു മാമ : അവൻ കൊറച്ച് ജീവിതം പഠിക്കട്ടെ ചേച്ചി അവനായിട്ട് എടുത്ത തീരുമാനം അല്ലേ നമ്മക്ക് ആർക്കും അതില് പറയാൻ അവകാശം ഇല്ല…