പപ്പ : വേദനിച്ചോ നിനക്ക്
ഞാൻ : ഇല്ലെന്ന് 🙄 🙂
പപ്പ : പക്ഷെ എനിക്ക് വേദനിച്ചു ഇന്ന് മാത്രമല്ല അമ്മൂനെ ഞാൻ അവർക്ക് വേണ്ടി കടത്തിക്കൊണ്ട് പോയ ദിവസം നിന്റെ അവസ്ഥ കണ്ട് അതിന് ശേഷം ഒള്ള ഓരോ ദിവസം പിന്നെ വീട്ടില് തിരിച്ച് വന്ന ദിവസം തൊട്ട് എല്ലാർക്കും മുന്നിൽ കോമാളി ആയ നിന്നെ കണ്ട് ഒരുപാട് സങ്കടപ്പെട്ടു…
ഞാൻ : പോട്ടെ വിട് എല്ലാം പോട്ടെ past is past, കെടക്ക് വാ… 🙂
ഞാൻ അവളെ വളരേ പതുക്കെ പിടിച്ച് കൊണ്ട് ബെഡിൽ ഇരുത്തി…
😌 കെടന്നോ
ഞാൻ തോളത്ത് ഒരു തട്ട് കൊടുത്ത് കേറ്റി കെടത്തി
പപ്പ : വാ പോവല്ലേ
ഞാൻ : ഇല്ലില്ല പോവില്ല ലൈറ്റ് ഓഫാക്കിട്ട് വരാ 😐 😃
പപ്പ : ഇവടെ ഇണ്ട് സ്വിച്ച്
അവളത് കൈ എത്തിച്ച് അണച്ചിട്ട് ശെരിക്കെ കെടന്ന് കാണും
ഞാൻ അവടെ തന്നെ നിന്നു…
പപ്പ : എന്തെ
ഞാൻ : ഒന്നൂല്ല ഊഹും…
ഞാൻ മിണ്ടിനെ അഴിച്ച് തൂക്കി ഇടാൻ പോയി… അല്ലേ വേണ്ടാ ഞാൻ അതിനെ പഴയ പോലെ ഉടുത്ത് പോയി കേറി കെടന്നു…
പപ്പടെ കൈ എന്നെ പിന്നിൽ കൂടെ ശക്തിയായി കെട്ടിപ്പിടിച്ചു…
വല്ലാത്ത അസ്വസ്ഥത എനിക്ക് അത് അത്രക്ക് uncomfortable ആയി തോന്നി…
എന്റെ ചിന്ത പോയത് അച്ചുക്കുട്ടൻ അല്ലേ പവി ഇങ്ങനെ കത്തും എഴുതി വച്ചിട്ട് പോയാ ഞാൻ എന്ത് ചെയ്യും എന്നാണ്, കണ്ണൻ പിന്നെ ഒരു വട്ടം ഇത് ചെയ്ത് കാട്ടിത്തന്നു… അവൻ വന്ന സന്തോഷം ഒന്ന്… ശെരിക്കെ ഒന്ന് കാണാൻ പോലും രണ്ട് വാക്ക് സംസാരിക്കാൻ പോലും…
പെട്ടെന്ന് പപ്പടെ കരച്ചൽ കേക്കാൻ തൊടങ്ങി
ഞാൻ : എന്താ ടാ
പപ്പ : കിച്ചു എവടെ ആണോ എന്തോ…