പപ്പ : വേദന ഇണ്ടോ
ഞാൻ : ഇല്ലന്ന് ഇതൊക്കെ എന്ത് ഇരിക്ക്
ഞാൻ അവളെ പിടിച്ച് ഇരുത്തി ഡോറിന്റെ നേരെ പോയി
പപ്പ : എങ്ങോട്ടാ
ഞാൻ : രാവിലെ വരാ
പപ്പ : പോവല്ലേ ഞാൻ അറിയാതെ
ഞാൻ ചുണ്ടോന്ന് തൊട്ട് നോക്കി…
ഞാൻ ബാത്‌റൂമില് പോയി വായ കഴുകിട്ട് വായ തൊറന്ന് നോക്കി പല്ല് കുത്തിയതാ ആ…
പപ്പ ഡോറിന്റെ വെളിയിൽ നിപ്പുണ്ട്
ഞാൻ വെളിയിൽ എറങ്ങിയതും അവളെന്നെ വന്ന് നോക്കി
ഞാൻ കൈ പിടിച്ച് മാറ്റി
പപ്പ : വേദന ഇണ്ടോ
ഞാൻ : 😊
പപ്പ : ചിരിക്കല്ലേ പ്ലീസ് എനിക്ക് ഇത് കാണുമ്പോ സഹിക്കാൻ പറ്റില്ല കഴുത്തിന് കുത്തി പിടിക്ക് അല്ലേ രണ്ട് അടി താ പ്ലീസ്
ഞാൻ അവൾടെ കൈ പിടിച്ച് തടവി…
ഞാൻ : സാരൂല്ല
അവൾടെ കവിളിൽ അമർത്തി ഉമ്മ വച്ചോണ്ട് ഞാൻ പറഞ്ഞു 🥲
പപ്പ എന്നെ കെട്ടിപ്പിടിച്ച് ശ്വാസം വലിച്ച് വലിച്ച് കരഞ്ഞു…
പപ്പ : എനിക്ക് അറിയില്ല, ചെലപ്പോ വല്ല സ്വപ്നം ആണോ അറിയില്ല
ഞാൻ : എനിക്ക് എന്താ പറയേണ്ടത് അറിയില്ല എനിക്ക് ഈ ആശ്വാസവാക്ക് അങ്ങനെ ഒന്നും പറയാൻ അറിയില്ല 😊 അതോണ്ട് തൽക്കാലം കെടക്ക് പോ
പപ്പ : ഒറങ്ങാൻ പറ്റണില്ല 🥹… എന്തോ ആയിക്കോട്ടെ ദുഷ്ട്ടൻ, നീ വായിന് വായിന് പറയും പോലെ പെണ്ണ് പിടിയൻ 😃, അവൻ എന്റെ ചേട്ടൻ അല്ലേ എനിക്ക് മുഴുവൻ ആയി നിങ്ങളെ ഒക്കെ പോലെ വെറുക്കാൻ പറ്റോ…
ഞാൻ : ഏയ് ഏയ് സാരൂല്ല ഇന്ന് വളരേ നശിച്ച ദിവസം ആണ് എനിക്ക് നിന്നോട് ദേഷ്യം അങ്ങനെ ഒന്നും ഇല്ല എനിക്ക് ഇഷ്ട്ടം അല്ലാത്ത കാര്യം ചെയ്ത കൊണ്ട് ഞാൻ പ്രതികരിച്ചു എന്ന് മാത്രം, ഞാൻ ഇനി ഒരു വഴക്കിന് വരില്ല