പപ്പ എന്റെ കോളർ പിടിച്ച് എന്റെ തോൾ മുഴുവൻ കണ്ണീര് കൊണ്ട് നനച്ച് കുതിർത്തു…
ചിന്നു വന്നു ഒരു കൂടപ്പെറപ്പിനെ പോലെ കണ്ടു പക്ഷെ എന്റെ ഏറ്റവും ഇഷ്ട്ടപ്പെട്ട രണ്ട് പേരും എന്നെ പറ്റിച്ചു
അത് പറയുമ്പോ അവളെന്റെ കൈയ്യിൽ അമർത്തി പിടിച്ചു…
പപ്പ : ഞാൻ വീണ്ടും പറയാ ഒരിക്കലും ദ്രോഹിക്കാൻ അല്ല ഞാൻ നിന്റെ ആലോചന വന്നപ്പോ ശെരി പറഞ്ഞത് നമ്മള് കണ്ടത് അടിയിൽ ആണ് ഒക്കെ ശെരിയാണ് ശെരിക്കും ഇഷ്ട്ടപ്പെട്ടിട്ട് തന്നാ…
പപ്പ അത്രയും പറഞ്ഞു എന്നെ വിട്ട് മാറി
അയ്യോ… 😳😨 പപ്പ എന്റെ മൊഖം പിടിച്ച് മേലോട്ട് പൊക്കി
പപ്പ : അശ്ശോ ചോര…
എന്റെ എടത് സൈഡ് വല്ലാത്ത തരിപ്പ് പോലെ ആയിരുന്നു അപ്പഴാ ഞാനും ശ്രദ്ധിച്ചത്…
ഞാൻ തിരിഞ്ഞ് വലത്തേക്ക് നോക്കിയപ്പോ ചുണ്ടിൽ ചെറുതായി ചോര ആയിണ്ട്
പപ്പ അവടെ കെടന്ന തുണി എടുത്ത് തൊടക്കാൻ വന്നു…
ഞാൻ അവൾടെ കൈക്ക് പിടിച്ച് വേണ്ടെന്ന് തല ആട്ടി
പപ്പ : ഞാൻ അറിയാതെ ചെയ്തതാ കേക്കാൻ പാടാത്തത് നിന്റെ വായിന്ന് കേട്ടപ്പോ
ഞാൻ : ക്ഷമിക്കണം ഞാൻ അറിയാതെ പറഞ്ഞതാ…
പപ്പ : അത് തൊടക്ക് ആദ്യം
ഞാൻ : ഇതൊക്കെ എന്ത്, സാരൂല്ല 😊
പപ്പ : ഇങ്ങനെ പറയല്ലേ വേണേ അടിച്ചോ
ഞാൻ : ഏയ്, ഞാൻ ഒരു തെണ്ടിത്തരം പറഞ്ഞു കിട്ടി അത്ര അന്നേ… Sorry…
എന്റെ മനസ്സിൽ ആ ടൈം ഓടിയ ഒറ്റ കാര്യം പവിയെപ്പറ്റി ഇവള് ഇങ്ങനെ പറഞ്ഞാ ഞാൻ അവളെ കൊല്ലും എന്ന ചിന്ത മാത്രം ആണ് അത് നോക്കുമ്പോ ഇവളൊന്ന് തന്നല്ലേ ഉള്ളു…
പപ്പ : ഞാൻ അറിയാതെ
ഞാൻ : ഏയ് കാര്യില്ല തെറ്റ് നമ്മള് accept ചെയ്യണം അത് ആരാണെലും 🙄