കാന്താരി 8 [Doli]

Posted by

പപ്പ : എന്നാ അവന്റെ അടുത്ത് പോ എന്റെ അടുത്ത് വരണ്ട

ഞാൻ : 😂 ഇതല്ലെ ഡീ ഞാൻ ആദ്യം തൊട്ടേ പഠിച്ച് പഠിച്ച് പറഞ്ഞത് എന്നെ വിട് എന്നെ വിട് ന്ന്…

പപ്പ : ഇവടെ എന്റെ ചേട്ടനെ കാണാതെ ഇരിക്കുമ്പോ നീ ചിരിക്കാ ശിവാ 😡

ഞാൻ : നീ അവന്റെ അടിമ ഞാൻ അല്ല

പപ്പ : സ്വന്തം ചേട്ടനോട് സ്നേഹം ഒള്ളത് എങ്ങനെ ആണ് അടിമത്തം ആവാ…

ഞാൻ ചാടി എണീറ്റു

അപ്പൊ ഇതേ തന്നെ അല്ലേ ഡീ പുല്ലേ നീ അവന് വേണ്ടി ഞാൻ സങ്കടപ്പെട്ടപ്പോ ഞാൻ അടിമ കുഞ്ചാ പറഞ്ഞത് 😡

പപ്പ : കിച്ചു ഇന്ദ്രൻ രണ്ടും ഒന്നാ

ഞാൻ : അല്ല ഇന്ദ്രൻ എന്റെ സ്വന്തം… നിന്റെ കിച്ചു എവടെ പോട്ടെ അവൻ ഓടി പോവേ ചത്ത് പോവേ എന്തോ ചെയ്യട്ടെ അത് എന്നെ ഭാ…

മുഴുവൻ ആവും മുന്നേ പപ്പ എന്റെ ചെവിക്കുറ്റിക്ക് കൈ മടക്കി അലക്കി…

“Flow ല് അങ്ങ് പറഞ്ഞതാ പക്ഷെ മനസ്സിൽ ഒള്ളത് തന്നെ ആണ് വന്നത് അവൻ ചത്താ എനിക്ക് പ്രേതേകിച്ച് സങ്കടം അങ്ങനെ ഒന്നും വരാൻ chance ഇല്ലാ…”

പക്ഷെ ആ അടി അത് എനിക്ക് കൊണ്ടു

കണ്ണിന്ന് ഒരു തുള്ളി പൊറത്തേക്ക് ചാടി… വേദന കൊണ്ടല്ല എന്റെ ഗെതികേട് ഓർത്തിട്ട്

പെട്ടെന്ന് എന്റെ തോളിൽ കൂടെ കൈ ചുറ്റി അവളെന്റെ മേലോട്ട് വലിഞ്ഞ് കേറി

സോറി ടാ…

പപ്പ അലറി കരയാൻ തൊടങ്ങി

പപ്പ : ഞാൻ അറിയാതെ പെട്ടെന്ന് പപ്പ എന്റെ തോളിൽ തല വച്ച് തേങ്ങി കരയാൻ തൊടങ്ങി

പപ്പ : എന്റെ കുട്ടികാലം തൊട്ട് എനിക്ക് ആകെ ഫ്രണ്ട് ആയിട്ട് ഒള്ളത് അവനാ എന്റെ സ്വഭാവം കാരണം ആരും അടുപ്പിക്കില്ല അവനാ എന്റെ best friend… He is not just my brother he was my everything

Leave a Reply

Your email address will not be published. Required fields are marked *