ഞാൻ അവളെ പിടിച്ച് ഇരുത്തി
നീ കെടന്നോ അവൻ എല്ലാം കഴിയുമ്പോ വരും, ചെലപ്പോ നല്ല മിടുക്കൻ ആയിട്ട് തിരിച്ച് വന്നാലോ…
ഞാൻ അവൾടെ കൈ പിടിച്ച് പറഞ്ഞു
പപ്പ മെല്ലെ എന്റെ മടിയിലേക്ക് കെടന്നു
യക്ഷിടെ മൂഡ് നശിക്കണ്ട വച്ച് ഞാൻ അറപ്പിച്ചില്ല…
ഞാൻ നീങ്ങി ചാരി ഇരുന്ന് കൊടുത്തു
പപ്പ മെല്ലെ ശെരിക്കെ എന്റെ മടിയിൽ കേറി കെടന്നു…
ഞാൻ : ആ സൂസിയോട് ചോദിച്ചോ
അവൾ എന്തോ ആലോചിച്ച് ചാടി എണീറ്റ് എന്നെ നോക്കി
ഞാൻ : കൊറച്ച് മുന്നേ ഞാൻ പോയത് അങ്ങോട്ടാ… അവള് എന്തൊക്കെ മറക്കുന്ന പോലെ ഇണ്ട്…. അവളോട് പറയണം ഇനി ഒരുവട്ടം കൂടെ ഇന്ദ്രന്റെ വാലും പിടിച്ച് വരല്ലേന്ന് പറയോ
പപ്പ പല്ല് കടിച്ച് കണ്ണടച്ചു…
🙄
പപ്പ : ഇത്ര നേരം പറഞ്ഞിട്ട് നിനക്ക് മനസിലായില്ലേ 😡
ഞാൻ : അങ്ങനെ അല്ല പപ്പാ 😃 ഞാൻ പറഞ്ഞെന്ന് അവള് വല്ലാത്ത offend ആയി അതാ
പപ്പ : ഒരു കോപ്പിലെ ഇന്ദ്രൻ അവന്റെ കാല് നക്കുന്നത് എന്ന് നിർത്തുന്നോ അന്ന് നീ നന്നാവും…
ഞാൻ : 😊
പപ്പ : എനിക്കറിയാ 😡 ഈ ചിരി എന്താന്ന് അങ്കിൾ പറഞ്ഞ് കാണും കൊഴപ്പം ഒന്നും ആക്കാതെ ഇരിക്കാൻ 😏
അവള് ഒരു പുച്ഛം പോലെ പറഞ്ഞു
ഞാൻ : അതേ അത് തന്നാ വേറെ എന്താ അപ്പൊ നിനക്ക് അറിയാ
പപ്പ : നീ ഓർത്തോ ചിരിച്ചോണ്ട് കഴുത്തിന് തന്നെ വെട്ടണവനാ ഇന്ദ്രൻ അവന് നീ ഞാൻ അങ്ങനെ ഒന്നും ഇല്ല, അമ്മു മാത്രം ആണ് ഒരിക്കെ അവൻ നിന്നേം അലക്കും
ഞാൻ : ആയിക്കോട്ടെ എന്നെ അല്ലേ 😊 കുട്ടി ഇപ്പൊ കെടക്ക് വാ
പപ്പ എന്റെ നേരെ രണ്ട് കൈയ്യും കഴുത്ത് പിടിക്കാൻ പോലെ കൊണ്ടോന്നിട്ട് വേണ്ടെന്ന് വച്ചു