പപ്പ തിരിഞ്ഞ് നോക്കിയതും രാമു പിന്നില് നിക്കുന്നു
അവൾക്ക് അവനെ കണ്ടത് വല്ലാത്ത സമാദാനം തോന്നി
സിദ്ധു : ടാ രാമാ നീ പത്മിനിയേ കൂട്ടി മേലോട്ട് പോ…
.
.
എങ്ങനെ എങ്കിലും രക്ഷപ്പെട്ടാ മതി എന്ന് വിചാരിച്ച് നിന്ന അവളെ നോക്കി ഞാൻ മേലോട്ട് കേറി
അച്ചു അമ്മ അവടെ ഇണ്ട് പൊക്കോ അമ്പു കാണും അവടെ
ഞാൻ അത് കൂടെ പറഞ്ഞിട്ട് തിരിഞ്ഞ് കേറി…
പപ്പ എന്റെ പിന്നാലെ വന്നു
.
.
രാമു കേറി പോണ കണ്ട പപ്പ രക്ഷപ്പെടാൻ വേണ്ടി മേലോട്ട് കേറി മേലെ എത്തി ഡോർ തൊറന്ന് ആദ്യം കണ്ട റൂമിലേക്ക് കേറി
തല പൊക്കിയ പപ്പ ഏതോ ഒരു പെണ്ണിന്റെ തോളിൽ കൈ ഇട്ട് നിക്കുന്ന ഇന്ദ്രനെ ആണ് കണ്ടത്
അവൾക്ക് വല്ലാത്ത ഷോക്ക് പോലെ ആണ് തോന്നിയത്… താഴെ ചെന്നായക്കൾടെ കൈയ്യീന്ന് രക്ഷപ്പെട്ട് കാട്ടാനടെ മുന്നിൽ വന്ന് പെട്ട പോലെ ഏതാണ്ട്…
കതക് അടയണ ശബ്ദം കേട്ട് അവര് രണ്ടും തിരിഞ്ഞു
ഒരുപാട് വട്ടം കണ്ണിൽ നോക്കി ചീറിയ പപ്പക്ക് ഇപ്പൊ ഇന്ദ്രന്റെ നേരെ നോക്കാൻ പറ്റാതെ ആയി…
ഇന്ദ്രു : ആഹ്…
അടുത്ത സെക്കന്റ് ഡോർ തൊറന്ന് സിദ്ധു അകത്ത് കേറി അവനെ ഇടിച്ച് തള്ളി അമ്മു പിന്നിലായി അവർടെ കൂടെ ഒള്ള എല്ലാവരും…
അമ്മു : ഉവളെന്താ ഇവടെ എറങ്ങി പോടീ
അമ്മു അലറി
ഇന്ദ്രു : അമ്മു പതുക്കെ ആൾക്കാരര് കേക്കും
അമ്മു : കേക്കട്ടെ കൂടെ നിന്ന് വെഷം കുത്തി വച്ച് എന്തൊക്കെ ഇവളെന്റെ
അമ്മു കണ്ണ് തൊടച്ച് കത്തി കേറി
ശ്രീ : ടാ അവള് പറഞ്ഞത് ശെരിയാ ഒരുപാട് പാവം ആയാലും ജീവിക്കാൻ പറ്റില്ല
ഇന്ദ്രു : ശ്രീയേ നീ ഇവളെ വിളിച്ചോണ്ട് പോ